പ്ലസ്‌വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു. ഫലം അഡ്മിഷൻ വെബ്‌സൈറ്റായ www.hscap.kerala.gov.in ലെ SUPPLEMENTARY RESULTS എന്ന ലിങ്കിലൂടെ പരിശോധിക്കാം. അലോട്ട്‌മെന്റ് ലഭിക്കുന്നവർ ലിങ്കിലൂടെ ലഭിക്കുന്ന രണ്ടു പേജുള്ള സ്ലിപ്പുമായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ ജൂൺ 17ന് രാവിലെ 10 മുതൽ ജൂൺ 18ന് വൈകിട്ട് നാല്‌വരെയുള്ള സമയപരിധിക്കുള്ളിൽ സ്ഥിരപ്രവേശനം നേടണമെന്ന് ഹയർസെക്കൻഡറി ജോയിന്റ് ഡയറക്ടർ അറിയിച്ചു. ** **

Send study materials to shreeshaedneer@gmail.com

Friday, 14 August 2015

മാധ്യമ പരിശീലനം: അഭിരുചി പരീക്ഷ 17ന്

ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്ക് മാധ്യമ പഠനത്തിന് ചതുര്‍ദിന റസിഡന്‍ഷ്യല്‍ ക്യാമ്പ് ഓഗസ്റ്റ് 25 മുതല്‍ 28 വരെ കൊച്ചിയില്‍ കേരള മീഡിയ അക്കാദമിയുമായി സഹകരിച്ച് ഹയര്‍സെക്കന്ററി വിദ്യാഭ്യാസ വകുപ്പിന്റെ കരിയര്‍ ഗൈഡന്‍സ് ആന്റ് അഡോളസന്റ് കൗണ്‍സിലിംഗ് സെല്‍ ആണ് ക്യാമ്പ് നടത്തുന്നത്. ന്യൂ മീഡിയ ഉള്‍പ്പെടെ പുതിയ സങ്കേതങ്ങളെക്കുറിച്ച് അടിസ്ഥാന വിവരം ലഭ്യമാക്കുന്നതിനാണ് ക്യാമ്പ്. തിങ്കളാഴ്ച (ഓഗസ്റ്റ് 17) രാവിലെ 10.30 മുതല്‍ 12.00 വരെയാണ് അഭിരുചി പരീക്ഷ. എല്ലാ ജില്ലയിലും ഒരു പരീക്ഷ കേന്ദ്രം വീതം. ഒരു സ്‌കൂളില്‍ നിന്ന് തെരഞ്ഞെടുത്ത് അയക്കുന്ന ഒരു കുട്ടിക്കുവീതം പങ്കെടുക്കാം. ജി.എം.എച്ച്.എസ്.എസ് തൈക്കാട് തിരുവനന്തപുരം, വിമലഹൃദയ പട്ടത്താനം കൊല്ലം, ബാലികമഠം ജി.എച്ച്.എസ്.എസ്. തിരുവല്ല പത്തനംതിട്ട, ലിയോ തേര്‍ട്ടീന്ത് ആലപ്പുഴ, എം.റ്റി.എച്ച്.എസ്.എസ്. കോട്ടയം, എസ്.ജി.എച്ച്.എസ്.എസ്. കട്ടപ്പന ഇടുക്കി, ഗവ. ബോയ്‌സ് ആലുവ എറണാകുളം, ഗവ. മോഡല്‍ ബോയ്‌സ് തൃശൂര്‍, ജി.എം.എം.ജി.എച്ച്.എസ്. പാലക്കാട്, പി.പി.എം.എച്ച്.എസ്.എസ്. കോട്ടുകര കൊണ്ടോട്ടി മലപ്പുറം, ഗവ. മോഡല്‍ കോഴിക്കോട്, ജി.എച്ച്.എസ്.എസ്. മീനങ്ങാടി വയനാട്, ഗവ. ടൗണ്‍ എച്ച്.എസ്.എസ്. കണ്ണൂര്‍, ജി.എച്ച്.എസ്.എസ്. ചെര്‍ക്കള കാസര്‍കോഡ് എന്നിവിടങ്ങളിലാണ് അഭിരുചി പരീക്ഷ നടക്കുക. വിശദവിവരം www.dhsekerala.gov.inലഭിക്കും.

No comments: