Saturday, January 16, 2016

ജനന രജിസ്റ്ററില്‍ പേര് തിരുത്തല്‍ പരിഷ്‌കരിച്ച നിര്‍ദ്ദേശം പുറപ്പെടുവിച്ചു

മാതാവ് /പിതാവ് ഉപേക്ഷിച്ച കുട്ടികളുടെ ജനന രജിസ്റ്ററില്‍ പേര് തിരുത്തി നല്‍കുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പരിഷ്‌കരിച്ച് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. വിവാഹ ബന്ധം വേര്‍പെടുത്തിയ കേസുകളിലും മാതാവ് ഉപേക്ഷിച്ച് പോയിട്ടുള്ള കുട്ടികളുടെ വിഷയത്തിലും കുട്ടി ആരുടെ സംരക്ഷണയിലാണോ അതനുസരിച്ച് മാതാവിന്റെ / പിതാവിന്റെ മാത്രം അപേക്ഷയുടെ
അടിസ്ഥാനത്തിലും, ജനന രജിസ്റ്ററില്‍ പേര് തിരുത്തി നല്‍കുന്നതിന് കുട്ടി ആരുടെ സംരക്ഷണയിലാണെന്നും, ഉപേക്ഷിക്കപ്പെട്ടതാണോ എന്നത് സംബന്ധിച്ചും കോടതി ഉത്തരവുകള്‍ ഉണ്ടെങ്കില്‍ അതിന്റെ അടിസ്ഥാനത്തിലും ഇല്ലെങ്കില്‍ മാതാവിന്റെ/പിതാവിന്റെ താമസ സ്ഥലം സ്ഥിതി ചെയ്യുന്ന പ്രദേശത്തെ പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നല്‍കുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിലും രജിസ്ട്രാര്‍ അന്വേഷണം നടത്തി ബോദ്ധ്യപ്പെടുന്ന പക്ഷം ജനന രജിസ്റ്ററില്‍ കുട്ടിയുടെ പേര് തിരുത്തി നല്‍കാം

No comments:

Post a Comment