Monday, January 11, 2016

SSLC IT MODEL EXAM 2016

പത്താംക്ലാസിലെ ഈ വർഷത്തെ മോഡൽ ഐ.ടി പരീക്ഷ പ്രത്യേകമായി തയ്യാറാക്കിയ സോഫ്റ്റ്വെയർ ഉപയോഗിച്ച് 2016 ജനുവരി 18-ന് തുടങ്ങി ജനുവരി 30-നകം പൂർത്തിയാക്കേണ്ടതാണ്.പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ടുണ്ടാകുന്ന സാങ്കേതിക പ്രശ്നങ്ങൾക്കും സംശയനിവാരണത്തിനുമായി ജില്ലയിലെ മാസ്റ്റർ ട്രെയിനർമാരുടെ സേവനം പ്രയോജനപ്പെടുത്തേണ്ടതാണ്. ജില്ലാതലത്തിൽ പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങൾ ഉണ്ടെങ്കിൽ മാത്രമായിരിക്കണം ഐടി@സ്കൂൾ പ്രോജക്ടിന്റെ സംസ്ഥാന ഓഫീസിന്റെ സഹായം തേടേണ്ടത്. (04712529800)
മോഡൽ പരീക്ഷയ്ക്കായി കുട്ടികൾക്ക് 99-ൽ തുടങ്ങുന്ന ഒരു താൽക്കാലിക രജിസ്റ്റർ നമ്പർ അനുവദിക്കേണ്ടതാണ്. ഇതിനായി താഴെപ്പറയുന്ന ക്രമം സ്വീകരിക്കാവുന്നതാണ്.
99+ഡിവിഷൻ കോഡ് + കട്ടിയുടെ ക്ലാസ് നമ്പർ ഡിവിഷൻ കോഡ്= A യ്ക്ക് 01, B യ്ക്ക് 02 എന്ന ക്രമത്തിൽ പത്താം ക്ലാസ് സി ഡിവിഷനിൽ പഠിക്കുന്ന ക്ലാസ് നമ്പർ 5 ആയ കുട്ടിക്ക് നൽകേണ്ട രജിസ്റ്റർ നമ്പർ 990305 ഈ രീതിയിൽ രജിസ്റ്റർ നമ്പർ തയ്യാറാക്കി പരീക്ഷയ്ക്ക് മുമ്പ് കുട്ടികൾക്ക് വിതരണം ചെയ്യേണ്ടതാണ്.
ഐടി പരീക്ഷയ്ക്ക് ഉൾപ്പെടുത്തിയിരിക്കുന്ന കുട്ടികളുടെ പരീക്ഷാതീയതികൾ ക്രമീകരിച്ചുകൊണ്ടുള്ള പട്ടിക (മാതൃക Form PI) തയ്യാറാക്കി 93(ജനുവരി 13ന് മുമ്പ് പരീക്ഷാ കേന്ദ്രത്തിൽ പ്രസിദ്ധപ്പെടുത്തേണ്ടതാണ്. (ഓരോ ദിവസവും രാവിലെ 9.30-ന് പരീക്ഷ ആരംഭിച്ച് വൈകിട്ട് 4.30-ന് തീരുന്ന രീതിയിലായിരിക്കണം പട്ടിക തയ്യാറാക്കേണ്ടത്. ഈ സമയക്രമത്തിൽ നിശ്ചിത ദിവസങ്ങൾ കൊണ്ട് പരീക്ഷ പൂർത്തിയാക്കാൻ കഴിയില്ല എങ്കിൽ രാവിലെ 8 മുതൽ 12.30 വരെയും ഉച്ചയ്ക്ക് 1 മുതൽ 5.30 വരെയും രണ്ട് ഷിഫ്ലകളിലായി പരീക്ഷ ക്രമീകരിക്കേണ്ടതാണ്).
പരീക്ഷ തുടങ്ങുന്നതിന് ഒരു ദിവസം മുമ്പായി SITC/Joint SITC/ഇൻവിജിലേറ്റർ എന്നിവരുടെ സഹായത്താൽ പരീക്ഷയ്ക്ക് ഉപയോഗിക്കുന്ന എല്ലാ കമ്പ്യൂട്ടറുകളിലും പരീക്ഷാ സോഫ്റ്റ്വെയർ ഇൻസ്റ്റാൾ ചെയ്യേണ്ടതാണ്.
പരീക്ഷാ സോഫ്റ്റ്വെയർ ഇൻസ്റ്റാൾ ചെയ്തശേഷം പരീക്ഷ നടത്തുന്നതിനുള്ള പാസ്വേഡുകൾ രഹസ്യമായി സൂക്ഷിക്കുന്നതിന് നിർദ്ദേശം നൽകേണ്ടതാണ്.
വൈദ്യുതിത്തകരാറുമൂലം പരീക്ഷ തടസ്സപ്പെടാതിരിക്കുന്നതിന് ആവശ്യമായ മുൻകരുതലുകൾ (ഇൻവെർട്ടർ, ജനറേറ്റർ) സ്വീകരിക്കേണ്ടതാണ്.
ഐടി പരീക്ഷയ്ക്ക് ഉൾപ്പെടുത്തിയിരിക്കുന്ന കുട്ടികളുടെ പരീക്ഷാതീയതികൾ ക്രമീകരിച്ചുകൊണ്ടുള്ള പട്ടിക (മാതൃക Form PI) തയ്യാറാക്കി 93(ജനുവരി 13 മുമ്പ് പരീക്ഷാ കേന്ദ്രത്തിൽ പ്രസിദ്ധപ്പെടുത്തേണ്ടതാണ്. (ഓരോ ദിവസവും രാവിലെ 9.30-ന് പരീക്ഷ ആരംഭിച്ച് വൈകിട്ട് 4.30-ന് തീരുന്ന രീതിയിലായിരിക്കണം പട്ടിക തയ്യാറാക്കേണ്ടത്. ഈ സമയക്രമത്തിൽ നിശ്ചിത ദിവസങ്ങൾ കൊണ്ട് പരീക്ഷ പൂർത്തിയാക്കാൻ കഴിയില്ല എങ്കിൽ രാവിലെ 8 മുതൽ 12.30 വരെയും ഉച്ചയ്ക്ക് 1 മുതൽ 5.30 വരെയും രണ്ട് ഷിഫ്ലകളിലായി പരീക്ഷ ക്രമീകരിക്കേണ്ടതാണ്).
പരീക്ഷ തുടങ്ങുന്നതിന് ഒരു ദിവസം മുമ്പായി SITC/Joint SITC/ഇൻവിജിലേറ്റർ എന്നിവരുടെ സഹായത്താൽ പരീക്ഷയ്ക്ക് ഉപയോഗിക്കുന്ന എല്ലാ കമ്പ്യൂട്ടറുകളിലും പരീക്ഷാ സോഫ്റ്റ്വെയർ ഇൻസ്റ്റാൾ ചെയ്യേണ്ടതാണ്.
പരീക്ഷാ സോഫ്റ്റ്വെയർ ഇൻസ്റ്റാൾ ചെയ്തശേഷം പരീക്ഷ നടത്തുന്നതിനുള്ള പാസ്വേഡുകൾ രഹസ്യമായി സൂക്ഷിക്കുന്നതിന് നിർദ്ദേശം നൽകേണ്ടതാണ്.
വൈദ്യുതിത്തകരാറുമൂലം പരീക്ഷ തടസ്സപ്പെടാതിരിക്കുന്നതിന് ആവശ്യമായ മുൻകരുതലുകൾ (ഇൻവെർട്ടർ, ജനറേറ്റർ) സ്വീകരിക്കേണ്ടതാണ്.
പരീക്ഷ നടക്കുന്ന ഓരോ ദിവസവും ആദ്യ ബാച്ചിൽ പരീക്ഷ എഴുതുന്ന കുട്ടികൾ നറുക്കെടുപ്പിലൂടെ അവർക്ക് ചെയ്യാനുള്ള കമ്പ്യൂട്ടർ തെരഞ്ഞെടുക്കുന്നതും പിന്നീട് കമ്പ്യൂട്ടറുകളിൽ തുടർച്ചയായി പരീക്ഷ നടത്തുകയും ചെയ്യേണ്ടതാണ്. (പരീക്ഷാ സമയം 60 മിനിട്ട് ആണെന്നിരിക്കെ ഒരു കുട്ടി നിശ്ചിതസമയത്തിനു മുമ്പ് പരീക്ഷ പൂർത്തിയാക്കിയാൽ ഉടൻ തന്നെ മൂല്യനിർണയം നടത്തുകയും ക്രമമനുസരിച്ചുള്ള അടുത്ത കുട്ടിയെ ആ കമ്പ്യൂട്ടറിൽ പരീക്ഷക്കിരുത്താൻ വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്).
സ്കോർഷീറ്റിന്റെ പ്രിന്റൗട്ട് അടങ്ങിയ മുദ്രവച്ച കവറും റിസൾട്ട് സിഡിയും 2016 ഫെബ്രുവരി 3-ന് മുമ്പ് ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
SSLC MODEL IT EXAM CIRCULAR 2016

No comments:

Post a Comment