Friday, January 6, 2017

ജ്യാമിതിയും ബീജ ഗണിതവും - സൂചകങ്ങള്‍ കാണുവാനുള്ള ചിത്ര ചോദ്യങ്ങളുടെ ഐ.സി.ടി പരിശീലന സഹായി

10ാം  ക്ലാസ്സ് ഗണിതത്തിലെ ജ്യാമിതിയും ബീജഗണിതവും എന്ന പാഠത്തിലെ മൂലകളുടെ സൂചകങ്ങള്‍ കാണുവാനുള്ള ചോദ്യങ്ങള്‍ ചെയ്തു പരിശീലിക്കുവാനുള്ള ഒരു ആപ്പ് തയ്യാറാക്കി ഷേണി സ്കൂള്‍ ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് കുണ്ടൂര്‍കുന്ന് ടി.എസ്.എന്‍. എം  ഹൈസ്കൂളിലെ ഗണിത ക്ലബ്ബ്.പിന്നാക്കക്കാരായ കുട്ടികള്‍ക്കും ഇതുഫലപ്രദമാകുമെന്ന് പ്രതീക്ഷിക്കുന്നു.ഈ അപ്ലികേഷന്‍ തയ്യാറാക്കിയ ഗണിത ക്ലബ്ബിനും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക്  നേതൃത്വം നല്‍കുന്ന ശ്രീ പ്രമോദ് മൂര്‍ത്തി സാറിനും ഷേണി സ്കൂള്‍ ബ്ലോഗിന്റെ  നന്ദിയും കടപ്പാടും അറിയിക്കുന്നു
ഈ  അപ്ലികേഷന്‍ പ്രവര്‍ത്തിപ്പിക്കുന്ന രീതി
1.അപ്ലികേഷന്‍ ‍ഡബിള്‍ ക്ലിക്ക് ചെയ്ത് ഇന്‍റ്റാള്‍ ചെയ്ത ശേഷം
Application-  Education - Soochakangal_Chitrangal എന്ന് ക്രമത്തില്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുക
2.തുറന്ന് വരുന്ന ജാലകത്തിലെ Try It എന്ന പച്ച ബട്ടണില്‍ ക്ലിക്ക് ചെയ്ത് Main Window യിലെത്തുക.

ഇതിതല ആദ്യത്തെ മെനുവായ "ജ്യാമിതിയും ബീജഗണിതവും" എന്നതില്‍ നിന്ന് ആവശ്യമായ ചിത്രം തിരഞ്ഞെടുക്കുക.
4 തരം ചിത്രങ്ങളാണുള്ളത്. ചതുരം, സമചതുരം, സാമാന്തരികം, വൃത്തം..
ഓരോ വിഭാഗത്തിലും 10 ചിത്രങ്ങള്‍ വീതമാണ് ഉള്ളത്. [ആകെ 4 *10 = 40 ചിത്രങ്ങള്‍ ‍

​ചിത്രം തിരഞ്ഞെടുത്തതിനുശേഷം അടുത്ത മെനുവായ Try Your Answer എന്നതിലെ Click here ല്‍ ക്ലിക്ക് ചെയ്യുക
അപ്പോള്‍ സ്ക്രീനിന്റെ വലതുവശത്തായി ഉത്തരം ടൈപ്പുചെയ്യുവാനായ പച്ച നിറത്തിലുള്ള ജാലകം ദൃശ്യമാകും
ഇതില്‍ ആവശ്യമായ വിലകള്‍ നല്കി ഒടുവില്‍ "പരിശോധിക്കുക" എന്ന ബട്ടണില്‍ ക്ലിക്കു് ചെയ്യക.
 എന്ന സന്ദേശം ലഭിക്കുന്ന. അടുത്ത ചോദ്യത്തിലേക്കു പോകാം
ഉത്തരം തെറ്റാണെങ്കില്‍
 " വേണം " എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ വീണ്ടും അവസരം ലഭിക്കും
"വേണ്ട " എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ ശരിയീയ ഉത്തരം അക്ഷങ്ങളും വരകളുമായി ഗ്രാഫ് പേപ്പറിലേതുപോലെ ദൃശ്യമാകും..
14.04ല്‍ പ്രവര്‍ത്തിക്കുന്ന ഈ അപ്ലികേഷന്‍ ഇവിടെനിന്ന്  ഡൗണ്‍ലോഡ് ചെയ്യുാം.

1 comment: