2019 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി. പരീക്ഷയുടെ ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയം ചെയ്യുന്നതിന് എച്ച്.എസ്.എമാർക്ക് അപേക്ഷിക്കാം. പ്രഥമാദ്ധ്യാപകർക്ക് ഐഎക്‌സാംസിൽ എച്ച്.എം ലോഗിൻ വഴി അപേക്ഷകളുടെ വിവരങ്ങൾ ഓൺലൈനായി സമർപ്പിച്ച ശേഷം കൺഫേം ചെയ്ത് അപേക്ഷ സമർപ്പണം പൂർത്തിയാക്കേണ്ട അവസാന ദിവസം മാർച്ച് ഏഴുവരെ നീട്ടി. തങ്ങളുടെ സ്‌കൂളുകളിലെ എല്ലാ അദ്ധ്യാപകരും അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന വിവരം പ്രഥമാദ്ധ്യാപകൻ ഉറപ്പ് വരുത്തണം** **

Send study materials to shreeshaedneer@gmail.com

Wednesday, 4 January 2017

STANDARD 10 - MATHEMATICS - MEDIAN CALUCLATOR CREATED BY MATHS CLUB ; TSNMHS KUNDURKUNNU

10ാം ക്ലാസ്സിലെ സ്ഥിതിവിവരക്കണക്കിലെ ചോദ്യങ്ങളല്‍ മധ്യമം കാണുവാന്‍ ഉപയോഗിക്കാവുന്ന ഒരു "മധ്യമ ദര്‍ശിനി" തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക് വയ്ക്കുകയാണ് കുണ്ടൂര്‍ക്കുന്ന്  ടിഎസ്എന്‍എം സ്കൂളിലെ മാത്സ് ക്ലബ്ബ് .മാത്സ്ക്ലബ്ബിനും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന  ശ്രീ പ്രമോദ് മൂര്‍ത്തി സാറിനും ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു..
ഈ "മധ്യമ ദര്‍ശിനിലൂടെ വിഭാഗങ്ങളില്ലാതെയും  വിഭാഗങ്ങളോടു കൂടിയതുമായ ആവൃത്തി പട്ടികകളിലെ അളവുകളുടെ മധ്യമം കണക്കാക്കാം...
1. വിഭാഗങ്ങളില്ലാതെ :
Application_Education_Statistics_10
നീല ബട്ടണില്‍ ക്ലിക്കുക


 എത്ര അളവുകള്‍ വേണമെന്ന് ക്രമീകരിക്കുക


അളവുകള്‍ എന്ന കള്ളികളിലും ആവൃത്തി എന്ന കള്ളികളിലും ആവശ്യമായ വിലകള്‍ ടൈപ്പ് ചെയ്യുക. [ TAB കീ ഉപയോഗിക്കുക ]

ആകെ ആവൃത്തി എന്ന ബട്ടണില്‍ ക്ലിക്കുമ്പോള്‍ ലഭിക്കുന്ന msgbox ല്‍ OK കൊടുക്കുക


​ഇപ്പോള്‍ സഞ്ചിതാവൃത്തികള്‍ ദൃശ്യമാകും. താഴെയുള്ള "ഇതിന്റെ പകുതി" എന്ന ബട്ടണ്‍ ക്ലിക്കുക

 ​വലതുവശത്ത് കാണുന്ന ചെറിയ ബട്ടണ്‍ ക്ലിക്കുക

 ​മധ്യത്തില്‍ വരേണ്ട അളവ് [ അളവുകള്‍ ] ദൃശ്യമാകുന്നു.

​മധ്യമം കാണുവാന്‍ ആ ബട്ടണ്‍ ക്ലിക്കുക....

​ഇതുപോലെ പച്ച ബട്ടണില്‍ ക്ലിക്കി വിഭാഗങ്ങളോടുകൂടിയ പട്ടികയുടെയും മധ്യമം കണക്കാക്കാം......
Ubuntu വില്‍ പ്രവര്‍ത്തിക്കുന്ന ഈ സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത്
Application -> Education -> Statistics_10 എന്ന ക്രമത്തിലാണ് തുറക്കേണ്ടത്....
സോഫ്റ്റ് വെയര്‍ ഡൗണ്‍ ലോഡ് ചെയ്യുനാന്‍ ഇവിടെ ക്ലിക്ക ചെയ്യുക

No comments: