29.01.2018 നിയമനാംഗീകാരം ലഭിച്ച ജീവനക്കാരുടെ ശമ്പള കുടിശ്ശിക നിലവിലുള്ള പി.എഫ് അക്കൗണ്ടിൽ ലയിപ്പിക്കുന്നത് - സംബന്ധിച്ച് circular dtd 10-01-2018..see downloads**GPAIS - 2018 വർഷത്തേക്കുള്ള പ്രീമിയം തുക കുറവ് ചെയ്യുന്നതിനും ഒടുക്കുന്നതിനുമുള്ള സമയ പരിധി ദീർഘിപ്പിക്കുന്നു GO(P)No 6/2018/Fin dtd 09/01/2018.see downloads**.

please send study materials to shreeshaedneer@gmail.com

Sunday, 17 September 2017

SSLC - SOCIAL I - CHAPTER 5 - CULTURE AND NATIONALISM - PRESENTATION

    സംസ്കാരവും ദേശീയതയും  എന്ന സാമൂഹ്യശാസ്ത്രത്തിലെ അഞ്ചാ അധ്യായത്തെ ആസ്പദമാക്കി തയ്യാറാക്കിയ പ്രസന്റേഷന്‍ ,ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് കോഴിക്കോട് ജില്ലയിലെ ഉമ്മത്തൂര്‍ എസ്.ഐ.എച്ച്.എസ്.എസ്സിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ അബ്ദുള്‍ വാഹിദ് സര്‍. ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന് അദ്ദേഹത്തോടുള്ള നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു. 
സംസ്കാരവും ദേശീയതയും  
പത്തൊമ്പതാം നൂറ്റാണ്ടിന്റെ  തുടക്കത്തിൽ, ഭൂതകാലത്തെ അയവിറക്കിക്കൊണ്ട് രാഷ്ട്രീയ അടിമത്തത്തിലായിരുന്ന ഇന്ത്യൻ ജനതയുടെ ഇടയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം വ്യാപിച്ചതോടെ അവരുടെ വിചാര മണ്ഡലത്തിലുണ്ടായ വികാസം മത - സാമൂഹിക- സാംസ്കാരിക രംഗങ്ങളിൽ മാറ്റത്തിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ചിന്താശീലരായ ഇന്ത്യക്കാർ ആധുനിക ചിന്തകളെ സ്വാംശീകരിച്ച് പാരമ്പര്യങ്ങളെ യുക്തിചിന്തയിലും മാനവികതയിലും ജനാധിപത്യത്തിലും സമത്വത്തിലും അനുരൂപമാക്കി, സമൂഹത്തെ ആന്തരികമായി ശക്തിപ്പെടുത്തി ദേശീയധിഷ്ഠിതമായ രാഷ്ട്രീയബോധമുണ്ടാക്കിയ   സാമൂഹിക സാംസ്കാരിക നേതാക്കൾ, പത്രപ്രവർത്തകർ, വിദ്യാഭ്യാസ ചിന്തകർ, കലാ-സാഹിത്യകാരന്മാർ ഇവരെ സ്മരിക്കുകയും ഇവർക്ക് എങ്ങനെ ജാതി മത -വർഗ - പ്രാദേശിക വൈവിധ്യങ്ങൾക്കിടയിൽ ഏകത്വം ഉണ്ടാക്കാൻ സാധിച്ചെന്നും മനസ്സിലാക്കിത്തരുന്ന അധ്യായമാണിത്.സാംസ്കാരിക രംഗത്തെ മാറ്റങ്ങൾ ഇന്ത്യൻ ദേശീയതയുടെ വളർച്ചക്ക് കാരണമായതെങ്ങനെ എന്ന അന്വേഷണത്തോടൊപ്പം പുതുവഴി വെട്ടിയ പ്രസ്ഥാനങ്ങക്ക് നേതൃത്വം നൽകിയവരുടെ ചരിത്രം പഠിക്കുകയും പിന്തുടരുകയും സാംസ്കാരിക പൈതൃകം സംരക്ഷിക്കുകയും ചെയ്യേണ്ടത് നമ്മുടെ കടമയാണെന്ന മനോഭാവം പഠിതാവിൽ ഉണ്ടാക്കും വിധമാണ് പാഠഭാഗം വിനിമയം ചെയ്യേണ്ടത്.
സംസ്കാരവും ദേശീയതയും - പ്രസന്റേഷന്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

No comments: