Monday, May 7, 2018

DIGITAL IT STOCK REGISTER

KITE ന്റെ നേതൃത്വത്തില്‍ വിദ്യാലയങ്ങള്‍ ഹൈടെക്ക് ആക്കുന്നതിന്റെ ഭാഗമായി ധാരാളം ICT ഉപകരണങ്ങള്‍ വിദ്യാലയങ്ങള്‍ക്ക് വിതരണം ചെയ്തു കൊണ്ടിരിക്കുകയാണല്ലോ. ഇവയുടെ സ്റ്റോക്ക് രെജിസ്റ്റര്‍ എല്ലാ HM/SITC/JSITC മാരും വൃത്തിയായും കൃത്യമായും തയ്യാറാക്കി സൂക്ഷിക്കുന്നുമുണ്ടാകും. ഇതിനെ ഡിജിറ്റലൈസ് ചെയ്ത് ഒരു ‍ഡാറ്റബേസ് ആക്കി സൂക്ഷിക്കുവാനുള്ള ഗാംബാസ് ഡാറ്റാബേസ് അപ്ലികേഷനാണ് ഇത്.
Manual ആയി തയ്യാറാക്കിയിരിക്കുന്ന എല്ലാ വിവരങ്ങളും ഇതിലേക്ക് പകര്‍ത്തി ഡിജിറ്റല്‍ ഡാറ്റയായി സൂക്ഷിക്കുവാനും ആവശ്യമായ ഇടപാടുകള്‍ രേഖപ്പെടുത്തുവാനും റിപ്പോര്‍ട്ടുകള്‍ പ്രിന്റെടുക്കുവാനും ഇതുപയോഗിക്കാം.
NB : Install ചെയ്യുമ്പോള്‍ net connection ഉണ്ടായിരിക്കുന്നതാണ് അഭികാമ്യം
ഈ ആപ്ലിക്കേഷന്‍ തയ്യാറാക്കി ഷേണി സ്കൂള്‍ ബ്ലോഗ് ടീമിലേയ്ക്ക് അയച്ചു തന്ന
കുണ്ടൂര്‍ക്കുന്ന് TSNMHS ലെ പ്രമോദ് മൂര്‍ത്തി സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
പരിശോധിച്ച് നോക്കി തെറ്റുകുറ്റങ്ങളില്ലെങ്കില്‍ പങ്കുവക്കുമല്ലോ......
Click Here to download the Help File
Click Here to Download IT StockRegister.tar.gz

1 comment: