പ്ലസ്‌വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു. ഫലം അഡ്മിഷൻ വെബ്‌സൈറ്റായ www.hscap.kerala.gov.in ലെ SUPPLEMENTARY RESULTS എന്ന ലിങ്കിലൂടെ പരിശോധിക്കാം. അലോട്ട്‌മെന്റ് ലഭിക്കുന്നവർ ലിങ്കിലൂടെ ലഭിക്കുന്ന രണ്ടു പേജുള്ള സ്ലിപ്പുമായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ ജൂൺ 17ന് രാവിലെ 10 മുതൽ ജൂൺ 18ന് വൈകിട്ട് നാല്‌വരെയുള്ള സമയപരിധിക്കുള്ളിൽ സ്ഥിരപ്രവേശനം നേടണമെന്ന് ഹയർസെക്കൻഡറി ജോയിന്റ് ഡയറക്ടർ അറിയിച്ചു. ** **

Send study materials to shreeshaedneer@gmail.com

Friday, 14 June 2019

SAMANWAYA STAFF FIXATION MODULE FOR HEADMASTERS AND SCHOOL MANAGERS - PRESENTATION FILE AND USER GUIDE

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ തസ്തിക നിര്‍ണ്ണയം 2019-20  വര്‍ഷം മുതല്‍ "സമന്വയ" സോഫ്ട്റ്റ്‍വെയര്‍ മുഖേന നിര്‍വഹിക്കാന്‍ സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്.സമ്പൂര്‍ണ്ണയില്‍നിന്ന് ലഭ്യമാകുന്ന ആറാം പ്രവൃത്തിദിനത്തിലെ കുട്ടികളെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് "സമന്വയ"വഴി തസ്തികനിര്‍ണ്ണയം നടത്തുന്നത് എന്നതിനാല്‍ സമന്വയയില്‍  ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് വ്യക്തമായ ധാരണ സ്കൂള്‍ മാനേജര്‍മാര്‍ക്കും പ്രധാന അധ്യാപകര്‍ക്കും ഉണ്ടാകേണ്ടതാണ്.മാനേജര്‍മാര്‍ക്കും പ്രധാന അധ്യാപകര്‍ക്കും വേണ്ടി തയ്യാറാക്കിയ samanwaya staff fixation മൊഡ്യൂളുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കാസറഗോഡ് ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ സീനിയര്‍ ക്ലര്‍ക്ക് ശ്രീ സജീവ് പി.എം സര്‍ .കൂടാതെ SAMANWAYA USER GUIDE FOR HM, SAMANWAYA USER GUIDE FOR MANAGERS എന്നീ  ഹെല്‍പ്പ് ഫയലുകളും ഉള്‍പ്പെടുത്തിട്ടുണ്ട്.
ശ്രീ സജീവ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SAMANVAYA STAFF FIXATION MODULE FOR HEADMASTERS(PRESENTATION)
SAMANVAYA STAFF FIXATION MODULE FOR SCHOOL MANAGERS(PRESENTATION)
SAMANWAYA USER GUIDE FOR HEADMASTERS
SAMANWAYA USER GUIDE FOR SCHOOL  MANAGERS

No comments: