Friday, May 1, 2015

SETIGam Series - Maths, Physics and Chemistry

പ്രമോദ് സാറിന്റെ SETIGam പരീക്ഷാ സോഫ്റ്റ്​വെയര്‍ ഒരു വിപ്ലവം തന്നെയാണ് കേരളത്തിന്റെ വിദ്യാഭ്യാസമേഖലയില്‍ സൃഷ്ടിച്ചിരിക്കുന്നത്. ഓരോ യൂണിറ്റ് കഴിയുമ്പോഴും അധ്യാപകന്‍ കമ്പ്യൂട്ടറിലൂടെ കുട്ടിയെ പരീക്ഷയെഴുതിക്കുന്നു. കമ്പ്യൂട്ടര്‍ തന്നെ മൂല്യനിര്‍ണ്ണയം നടത്തി കുട്ടി എത്രത്തോളം പാഠഭാഗങ്ങള്‍ മനസ്സിലാക്കി എന്നു തിരിച്ചറിയുന്നു. കുട്ടിക്ക് പരീക്ഷ വീട്ടിലിരുന്നോ സ്ക്കൂള്‍ ലാബിലിരുന്നോ ചെയ്യാം. പത്താം ഗണിതശാസ്ത്രത്തില്‍ ഒന്നാം യൂണിറ്റിന്റെ പരീക്ഷ SETIGamലാക്കി അവതരിപ്പിച്ചത് ഉപകാരപ്രദമായി എന്ന് ഏറെപ്പേര്‍ അറിയിച്ചിരുന്നു. പല കുട്ടികളുടേയും പേടിസ്വപ്നമായ കണക്കു പരീക്ഷയെ പേടികൂടാതെ സമീപിക്കുവാന്‍ കുട്ടികളെ പ്രാപ്തരാക്കുന്ന വിവരവിനിമയസാങ്കേതികവിദ്യയുടെ ഒരു സാധ്യത എന്ന നിലക്കാണ് അദ്ദേഹം ഇത് തയ്യാറാക്കിത്തുടങ്ങിയത്. അധ്യാപകരുടെ ആവശ്യപ്രകാരം കള്‍സോളിഡേറ്റഡ് മാര്‍ക്ക് ലിസ്റ്റിനുള്ള സൗകര്യവും അദ്ദേഹം ഒരുക്കിയിട്ടുണ്ട്. CSV ഫയലുകളായി ഇത് ഡൗണ്‍ലോഡ് ചെയ്തെടുക്കാം. മാത്രമല്ല ഗണിതശാസ്ത്രത്തിലെ മൂന്നാം അധ്യായം ഇന്‍സ്റ്റാള്‍ ചെയ്തുകഴിയുമ്പോള്‍, പരീക്ഷയെഴുതുന്ന ഓരോ കുട്ടിയുടേയും ഉത്തരങ്ങള്‍ Home ഡയറക്ടറിയില്‍ ചിത്രഫയലുകളായി സേവ് ആകന്ന രീതിയില്‍ പ്രോഗ്രാം അദ്ദേഹം വികസിപ്പിച്ചിട്ടുണ്ടത്രേ. മറ്റു വിഷയങ്ങളുടേയും പരീക്ഷാ പ്രോഗ്രാമുകള്‍ വേണമെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് പത്താം ക്ലാസിലെ ഫിസിക്സ്, കെമിസ്ട്രി എന്നിവയുടെ ആദ്യ യൂണിറ്റുകള്‍ അദ്ദേഹം തയ്യാറാക്കി മാത്​സ് ബ്ലോഗിന് അയച്ചു തന്നിട്ടുണ്ട്. കൂട്ടത്തില്‍ ഗണിതശാസ്ത്രം രണ്ടും മൂന്നും യൂണിറ്റുകളായ വൃത്തങ്ങള്‍, രണ്ടാം കൃതി സമവാക്യങ്ങള്‍ എന്നിവയുടെ പരീക്ഷാ പ്രോഗ്രാമുകളും ചുവടെ നല്‍കിയിട്ടുണ്ട്. പരീക്ഷിച്ചു നോക്കി അഭിപ്രായങ്ങളെഴുതുമല്ലോ. ഒപ്പം സംശയങ്ങളും.
ഫിസിക്സ് ഒന്നാം യൂണിറ്റ് പരീക്ഷ
കുണ്ടൂര്‍ക്കുന്ന് ടി.എസ്.എന്‍. എം. എച്ച്. എസിലെ ഭൗതികശാസ്ത്രാധ്യാപകനായ നാരായണന്‍ സാറിന്റെ സഹായത്തോടെയാണ് SETIGam Physics തയ്യാറാക്കിയിരിക്കുന്നത്. വൈദ്യുതപ്രവാഹത്തിന്റെ ഫലങ്ങള്‍ എന്ന യൂണിറ്റിന്റെ പരീക്ഷ ചുവടെ നിന്നും ഡൌണ്‍ലോഡ് ചെയ്തെടുക്കാം. Application-Others-Setigamphysicschapter1 എന്ന ക്രമത്തിലായിരിക്കും ഇന്‍സ്റ്റലേഷനു ശേഷം സോഫ്റ്റ്​വെയര്‍ തുറക്കാന്‍ കഴിയുക.

Click here for SETIGam Physics
കെമിസ്ട്രി ഒന്നാം യൂണിറ്റ് പരീക്ഷ
വാതകാവസ്ഥ എന്ന പത്താം ക്ലാസ് കെമിസ്ട്രിയിലെ ആദ്യ യൂണിറ്റുമായി ബന്ധപ്പെട്ട പരീക്ഷയുടെ ചോദ്യങ്ങള്‍ തയ്യാറാക്കാന്‍ സഹായിച്ചിട്ടുള്ളത് പ്രമോദ് സാറിന്റെ സുഹൃത്തും അധ്യാപകനുമായ കെ.സജീഷ് സാറാണ്. ചുവടെ നിന്നും കെമിസ്ട്രി പരീക്ഷാ പ്രോഗ്രാം ഡൗണ്‍ലോഡ് ചെയ്തെടുക്കാം.
Click here to download X Chemistry Unit-II
ഗണിതശാസ്ത്രം രണ്ട്, മൂന്ന് യൂണിറ്റ് പരീക്ഷ
പത്താം ക്ലാസ് ഗണിതശാസ്ത്രത്തിലെ രണ്ടാം അധ്യായമായ വൃത്തങ്ങള്‍, മൂന്നാം അധ്യായമായ രണ്ടാം കൃതി സമവാക്യങ്ങള്‍ എന്നിവയെ അധിഷ്ഠിതമാക്കി തയ്യാറാക്കിയ പരീക്ഷ ചുവടെ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം.
Click here to download X Maths Unit-II
Click here to download X Maths Unit-III

No comments:

Post a Comment