സര്‍ക്കാര്‍ അനുമതിയില്ലാതെ5, 8 ക്ലാസുകള്‍ ആരംഭിച്ച സ്കൂളുകള്‍ക്ക് ചോദ്യപേപ്പര്‍ അനുവദിക്കുന്നത് സംബന്ധിച്ച് .QIP(1)/44849/2017 DPI dt.19.08.2017..ഡൗണ്‍ലോഡ്സ് കാണുക**സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും പാർട്ട് ടൈം കണ്ടിജന്റ് എൻ എം ആർ /സി എൽ ആർ തുടങ്ങിയ വിവിധ വിഭാഗം ജീവനക്കാർക്കും 2017 ലെ ഓണം അഡ്വാൻസ് അനുവദിച്ചു ഉത്തരമായി. GO(P)No 108/2017/Fin dtd 16/08/2017** സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും2016 -17 ലെ ബോണസ് /പ്രത്യേക ഉത്സവ ബത്ത അനുവദിച്ചു ഉത്തരവാകുന്നു GO(P)No 107/2017/Fin dtd 16/08/2017.see downloads***Last Date for Data entry for Incentives to girls extended upto 22nd Aug, 2017**


please send study materials to shreeshaedneer@gmail.com

Friday, 1 May 2015

SSLC 2015- REVALUATION/PHOTO COPY/SCRUTINY അപേക്ഷ ക്ഷണിച്ചു 
ഇക്കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന എസ് എസ് എല്‍ സി പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്ക് Revaluation,Photocopy , Scrutiny എന്നിവക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാര്‍ഥികള്‍ ഓണ്‍ലൈനായി ഏപ്രില്‍ 30 മുതല്‍ മെയ് 8-ന് ഉച്ചക്ക് ഒരുമണി വരെ അപേക്ഷിക്കാവുന്നതാണ്. അപേക്ഷാ ഫോമിന്റെ പ്രിന്റൗട്ട് ഫീസ് എന്നിവ സഹിതം എട്ടിന് ഉച്ചക്ക് രണ്ട് മണിക്കകം പരീക്ഷ എഴുതിയ കേന്ദ്രത്തിലെ പ്രധാനാധ്യാപകന് സമര്‍പ്പിക്കണം. Revaluationന് പേപ്പര്‍ ഒന്നിന് 400 രൂപ Photocopyക്ക് 200 രൂപ Scrutinyക്ക് 50 രൂപ എന്ന നിരക്കിലാണ് ഫീസ് നല്‍കേണ്ടത്. ഐ ടി പരീക്ഷക്ക്Revaluation,Photocopy , Scrutiny എന്നിവ ഉണ്ടായിരിക്കുന്നതല്ല. വിദ്യാര്‍ഥികളില്‍ നിന്നും ലഭിച്ച അപേക്ഷകള്‍ പ്രധാനാധ്യാകര്‍ ഓണ്‍ലൈനായി വേരിഫൈ ചെയ്യണം. ഫീസ് അടച്ചതിന് രസീത് നല്‍കുകയും വേണം. വേരിഫൈ ചെയ്തതിന് ശേഷം ലഭിക്കുന്ന മൂന്ന് പ്രിന്റൗട്ടുകള്‍ അന്ന് തന്നെ പ്രധാനാധ്യാപകര്‍ കൗണ്ടര്‍സൈന്‍ ചെയ്ത് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് സമര്‍പ്പിക്കണം.

 സ്കൂള്‍ തലത്തില്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍
  1. വിദ്യാര്‍ഥികള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷകളുടെ പ്രിന്റൗട്ട് , ഫീസ് എന്നിവ മെയ് എട്ടിന് രണ്ട് മണി വരെ സ്വീകരിക്കാവുന്നതാണ്. ഫീസ് സ്വീകരിച്ചതിന് രസീത് നല്‍കണം
  2. ലഭിച്ച പ്രിന്റൗട്ടുകള്‍ ഓണ്‍ലൈനായി വേരിഫൈ ചെയ്യണം.
  3. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാകുന്ന അന്നു തന്നെ(മെയ് എട്ട്) വേരിഫിക്കേഷനും പൂര്‍ത്തീകരിച്ച് ലഭിക്കുന്ന മൂന്ന് പ്രിന്റൗട്ടുകള്‍ കൗണ്ടര്‍സൈന്‍ ചെയ്ത് വെകുന്നേരം അഞ്ച് മണിക്കകം DEO-യില്‍ സമര്‍പ്പിക്കണം.പ്രിന്റൗട്ടുകള്‍ സ്കൂളുകളില്‍ സൂക്ഷിച്ചാല്‍ മതി
  4. ഗ്രേഡുകളില്‍ മാറ്റം വന്നാല്‍ തുക തിരികെ നല്‍കേണ്ടതാണ്. ലഭിച്ച ഫീസിന്റെയും തിരികെ നല്‍കിയതിന്റെയും വിശദാംശങ്ങള്‍ രജിസ്റ്ററിലാക്കി സൂക്ഷിക്കണം
  5. തിരികെ നല്‍കിയതിന് ശേഷമുള്ള തുക പ്രധാനാധ്യാപകര്‍ 0202-01-102-99 other receipts എന്ന Head of Account-ല്‍ ജൂണ്‍ 30-നകം  ചെല്ലാന്‍ സഹിതം ട്രഷറിയില്‍അടക്കണം. ചെല്ലാന്റെ ഫോട്ടോകോപ്പിയും സര്‍ക്കുലറില്‍ തന്നിരിക്കുന്ന സ്റ്റേറ്റ്മെന്റും സഹിതം രജിസ്റ്റേര്‍ഡ് പോസ്റ്റായി ' സൂപ്രണ്ട്, എ സെക്ഷന്‍, പരീക്ഷാഭവന്‍, പൂജപ്പുര, തിരുവനന്തപുരം 12' എന്ന വിലാസത്തില്‍ അയച്ച് നല്‍കണം

No comments:

Post a Comment