പ്ലസ്‌വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു. ഫലം അഡ്മിഷൻ വെബ്‌സൈറ്റായ www.hscap.kerala.gov.in ലെ SUPPLEMENTARY RESULTS എന്ന ലിങ്കിലൂടെ പരിശോധിക്കാം. അലോട്ട്‌മെന്റ് ലഭിക്കുന്നവർ ലിങ്കിലൂടെ ലഭിക്കുന്ന രണ്ടു പേജുള്ള സ്ലിപ്പുമായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ ജൂൺ 17ന് രാവിലെ 10 മുതൽ ജൂൺ 18ന് വൈകിട്ട് നാല്‌വരെയുള്ള സമയപരിധിക്കുള്ളിൽ സ്ഥിരപ്രവേശനം നേടണമെന്ന് ഹയർസെക്കൻഡറി ജോയിന്റ് ഡയറക്ടർ അറിയിച്ചു. ** **

Send study materials to shreeshaedneer@gmail.com

Saturday, 14 November 2015

ഗണിതാശയങ്ങള്‍ പഠിക്കാം ചിത്രങ്ങളിലൂടെ.....

പത്താം ക്ലാസ് ഗണിത പാഠ പുസ്തകത്തിലെ ഗണിതാശയങ്ങള്‍ വിശദമാക്കുന്ന ഏതാനും ചിത്രങ്ങള്‍ തയ്യാറാക്കി കുണ്ടൂര്‍കുന്ന് TSNMHS  സ്കൂളിലെ ശ്രീ  പ്രമോദ് മൂര്‍ത്തി സാര്‍ അയച്ച് തന്നിരിക്കുന്നു.പാഠപുസ്തകത്തിെലെ  ആശയങ്ങള്‍ വ്യക്തമാക്കുന്ന ഈ ചിത്രങ്ങള്‍ GIF Format ലാണ് ഉള്ളത്. അവ ഡൗണ്‍ലോഡ് ചെയ്യ് ഉപയോഗിച്ച് അഭിപ്രായം പറയുമല്ലോ...
ശ്രീ പ്രമോദ് മൂര്‍ത്തി സാറിനും TSNMHS സ്കൂളിലെ ഐ.ടി ക്ലബ്ബിനും ഷേണി സ്കൂള്‍ ബ്ലോഗിന്റെ ഒരായിരം നന്ദി..  
1.പത്താം ക്ലാസ്സിലെ ഗണിതത്തിലെ  ബാഹ്യബിന്ദുവില്‍ നിന്ന് വൃത്തത്തിലേക്കുള്ള തൊടുവരകളുടെ നീളം തുല്യമാണെന്നതിന്റെ തെളിവ്
2.ഞാണും തൊടുവരയും ഉണ്ടാക്കുന്ന കോണ്‍ മറുഖണ്ഡത്തിലെ കോണിന് തുല്യം : proof animation 
3.തൊടുവരകള്‍ക്കിടയിലെ കോണും കേന്ദ്രകോണും അനുപൂരകങ്ങളാണ് - proof animation
4.പത്താം ക്ലാസ്സിലെ ഗണിതത്തിലെ അകലം കാണുവാനുള്ള സൂത്രവാക്യം (Distance Formula) കണ്ടെത്തുന്നതിന്റെ തെളിവ് 
5.അന്തര്‍വൃത്തവുമായി ബന്ധപ്പെട്ട ഒരു തെളിവ്‌