പ്ലസ്‌വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു. ഫലം അഡ്മിഷൻ വെബ്‌സൈറ്റായ www.hscap.kerala.gov.in ലെ SUPPLEMENTARY RESULTS എന്ന ലിങ്കിലൂടെ പരിശോധിക്കാം. അലോട്ട്‌മെന്റ് ലഭിക്കുന്നവർ ലിങ്കിലൂടെ ലഭിക്കുന്ന രണ്ടു പേജുള്ള സ്ലിപ്പുമായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ ജൂൺ 17ന് രാവിലെ 10 മുതൽ ജൂൺ 18ന് വൈകിട്ട് നാല്‌വരെയുള്ള സമയപരിധിക്കുള്ളിൽ സ്ഥിരപ്രവേശനം നേടണമെന്ന് ഹയർസെക്കൻഡറി ജോയിന്റ് ഡയറക്ടർ അറിയിച്ചു. ** **

Send study materials to shreeshaedneer@gmail.com

Friday, 13 November 2015

KUMBLA SUB DISTRICT SCHOOL KALOLSAVAM 2015 - INSTRUCTIONS

കുമ്പള ഉപജില്ലാ  സ്കൂള്‍ കലോത്സവം 23/11/2015 തിങ്കള്‍ മുതല്‍ 27/11/2015 വെള്ളി വരെ  GHS Perdala, GBUPS Perdala എന്നീ സ്കൂളുകളിലായി നടത്തപ്പെടും.23, 24 തിയ്യതികളില്‍ offstage മത്സരങ്ങളും 25,26,27 തിയ്യതികളില്‍ stage മത്സരങ്ങളും നടക്കും.Online Entry നടത്തേണ്ട അവസാന തിയ്യതി 17/11/2015  5.00 PM. Online Entry നടത്തി create report ക്ലിക്ക് ചെയ്ത് print എടുത്ത് തെറ്റുകളൊന്നും ഇല്ല എന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രമേ Confirm ചെയ്യണം.
Confirm ചെയ്ത ശേഷം എടുക്കുന്ന print out നെ 18/11/2015 ന് തന്നെ AEO office ല്‍ എത്തിക്കേണ്ടതാണ്. Kannada Items(Except recitation Kannada in HS) Online Entry നടത്തേണ്ടതില്ല.അത് Manual ആയി form പൂരിപ്പിച്ച് 18/11/2015 ന് തന്നെ AEO office ല്‍ എത്തിക്കണം.Online entry നടത്തുമ്പോള്‍ Kalolsavam Manualല്‍ സൂചിപ്പിച്ചിട്ടുള്ള അനുവദനീയമായ എല്ലാ ഇനങ്ങളെയും ചേര്‍ക്കാവുന്നതാണ്. ഉദാഹരണത്തിന് L.P section ല്‍ 9 Single Items(General)+2 Group Items(General).കന്നഡ വിഭാഗത്തില്‍ 4 ഇനങ്ങളെ;Entry Formല്‍ Manual ആയി ചേര്‍ക്കാവുന്നതാണ്. 9+2+4(Kannada Items)അതു പോലെ തന്നെ U.P വിഭാഗത്തില്‍ 13(General)+3(General)+4(Kannada Items).High School Sectionലെ വിഭാഗം 7 ല്‍ 4 General ഇനങ്ങളെ online ആയും 4 കന്നട ഇനങ്ങളെമാനുവല്‍ ആയി entry form ല്‍ ചേര്‍ക്കേണ്ടതാണ്.അത് പോലെ തന്നെ High Secondary വിഭാഗം 5 ല്‍ 4 General ഇനങ്ങളെ online ആയും 4 കന്നട ഇനങ്ങളെ മാനുവല്‍ ആയി entry form ല്‍ ചേര്‍ക്കേണ്ടതാണ്.കന്നട ഇനങ്ങള്‍ക്ക് വേണ്ടിയുള്ള entry form നല്‍കിയിരിക്കുന്ന ലിങ്കില്‍നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം.എങ്ങനെയാണ് online entry നടത്തുന്നതെന്ന് നോക്കാം.
1.ആദ്യം വെബ് ബ്രൗസര്‍ തുറന്ന് www.schoolkalolsavam.in എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ കീ അമര്‍ത്തുക.

 (ചിത്രം വലുതായി കാണുവാന്‍ ചിത്രത്തിന്റെ മുകളില്‍ ക്ലിക്ക് ചെയ്യുക.)
2.sampoorna യിലെ user name , password എന്നിവ നല്‍കി ലോഗിന്‍ ചെയ്യുക.
3. തുറന്ന് വരുന്ന ജാലകത്തില്‍ contact details പൂരിപ്പിച്ച് save contact details ക്ലിക്ക് ചെയ്യുക.
4. Registration Menu വിലെ school entry ക്ലിക്ക് ചെയ്യുക.


5.തുരന്ന് വരുന്നജാലകത്തില്‍ edit ബട്ടണ്‍ ക്ലിക്ക ചെയ്ത്  സ്കൂളിന്റെ അടിസ്ഥാന വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യേണ്ടതാണ്.

6. ഒന്നിലധികം ടീം മാനേജര്‍മാരെ ചേര്‍ക്കുന്നതിന്  Add New എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചേര്‍ക്കാം.

6.തുടർന്ന് Continue ബട്ടൺ അമർത്തിയാൽ പ്രവേശനഫാറത്തിലെ വിവരങ്ങൾ എന്റർ ചെയ്യുന്നതിനുള്ള ഭാഗം ദൃശ്യമാകും. ഹയർ_സെക്കന്ററി-വിഭാഗത്തിലെ കുട്ടികളാണെങ്കിൽ അഡ്മിഷൻ നമ്പറിനു മുമ്പായി H എന്നും വൊക്കേഷണല്‍ ഹയർ സെക്കന്ററി വിഭാഗത്തിലെ കുട്ടികളാണെങ്കിൽ അഡ്മിഷൻ നമ്പറിനു മുമ്പായി V എന്നും നൽകണം. കുട്ടി മത്സരിക്കുന്ന Item code നിർദ്ദിഷ്ട സെല്ലിൽ എന്റർ ചെയ്യേണ്ടതാണ്. എന്നാൽ പിന്നണിയായി മത്സരിക്കുന്ന കുട്ടികളാണെങ്കിൽ അവരുടെ ഐറ്റം കോഡ് Pinnany Item Code രേഖപ്പെടുത്തുവാനുള്ള സ്ഥലത്തു മാത്രമേ എന്റർ ചെയ്യാവൂ. ഓരോ കുട്ടിയുടേയും വിവരങ്ങൾ ചേർത്തതിനു ശേഷം Save Participant ബട്ടണിൽ ക്ലിക്കു ചെയ്യുമ്പോൾ കലോത്സവ മാനുവലിന് അനുസൃതമായി മത്സരിക്കാൻ കഴിയുന്ന ഇനങ്ങളാണെങ്കിൽ  അവ താഴെ ലിസ്റ്റ് ചെയ്യും.

7.എന്റർ ചെയ്ത ഏതെങ്കിലും ഐറ്റം കോഡ് പ്രസ്തുത കുട്ടിയുടെ പേരിനുനേരെ കാണിക്കുന്നില്ലെങ്കിൽ കേരള സ്കൂൾ കലോത്സവ മാനുവലിന് അനുസൃതമായാണോ എന്റർ ചെയ്തിട്ടുള്ളതെന്ന് പരിശോധിക്കേണ്ടതാണ്. ഐറ്റം കോഡിനുമുകളിൽ മൗസ് പോയിന്റർ എത്തിക്കുമ്പോൾ അത് ഏത് ഇനത്തിന്റെ കോഡാണ് എന്ന് പ്രദർശിപ്പിക്കും.List of Participants ന്റെ വലത് വശത്തുള്ള  Edit ബട്ടണ്‍ ഉപയോഗിച്ച് വിവരങ്ങള്‍ എഡിറ്റു ചെയ്യാവുന്നതാണ്.
8. രജിസ്ട്രേഷൻ പൂർത്തിയാക്കിയതിനുശേഷം Create Report എന്ന ബട്ടണിൽ ക്ലിക്കു ചെയ്യുമ്പോൾ ആ വിദ്യാലയത്തിൽ നിന്നും പങ്കെടുക്കുന്ന എല്ലാ കുട്ടികളുടേയും പേരുകളും മത്സരിക്കുന്ന ഇനങ്ങളും പ്രദർശിപ്പിക്കുന്ന റിപ്പോർട്ട് ലഭിക്കും.

9.ഇത് പ്രിന്റെടുത്ത് പരിശോധിച്ചതിനു ശേഷം Confirm ബട്ടൺ ക്ലിക്ക് ചെയ്യുക. ഒരിക്കൽ Confirm_ബട്ടൺ അമർത്തിയാൽ ആ വിദ്യാലയത്തിലെ എൻട്രിയിൽ_യാതൊരു വിധ മാറ്റവും വരുത്തുവാൻ സാധിക്കില്ല.
10.കന്നഡ ഇനങ്ങളിലേയ്ക്ക്  മാനുവല്‍ എന്‍ട്രി നല്‍കുമ്പോള്‍ ogatugalu, Story Telling എന്നീ ഇനങ്ങളിലി‍ല്‍ രണ്ടാം ക്സാസ് വരെയുള്ള കുട്ടികെള മാത്രം ഉള്‍പ്പെടുത്തുക.
11.ഒരു കുട്ടിക്ക് മൂന്നു സിംഗിള്‍ ഇനങ്ങളിലും രണ്ടു ഗ്രൂപ്പ് ഇനങ്ങളിലും പരമാവധി പങ്കെടുക്കാം. പിന്നണിക്ക് അതിനായുള്ള കോളങ്ങളില്‍ വേണം ഐറ്റം കോഡ് രേഖപ്പെടുത്താന്‍. ഫോട്ടോ നിര്‍ബന്ധമില്ല, ആവശ്യമെങ്കില്‍ ചേര്‍ക്കാവുന്നതാണ്. 12. ലോഗിന്‍ ചെയ്യുമ്പോള്‍ എന്തെങ്കിലും തടസ്സം നേരിട്ടാല്‍ ചുവടെ നല്‍കിയിരിക്കുന്ന നമ്പറില്‍ ബന്ധപ്പെടുക.
Rajesh M.P 9447352655
12.Entry സംബന്ധമായ സംശയങ്ങള്‍ക്ക്  ബന്ധപ്പെടുക....
1.Raveendranatha Nayak S 9846965309
(Chairman - Programme committee)
2.Shreesha Kumar M.P  9447490316.
Click here for Kalolsavam Manual 
Click here for Item Codes Malayalam
Click here for Item codes Kannada
Click here for Entry Form in English for kannada Items

Click here to download Appeal form(Appeal fee  School level Rs. 500;Sub district level Rs.1000 Revenue District Level Rs.2500; State level Rs.5000)

No comments: