കനത്ത മഴയെ തുടര്‍ന്ന് കേരളത്തിലെ 14 ജില്ലകളിലും നാളെ (16-08-2018)ജില്ലാ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു..**AD-HOC BONUS AND SPECIAL FESTIVAL ALLOWANCE 2017-18 TO STATE GOVERNMENT EMPLOYEES AND PENSIONERS ..see downloads**സംസ്ഥാന സർക്കാർ ജീവനക്കാർക്കും പാർട്ട് ടൈം കണ്ടിജന്റ്, എൻ എം ആർ /സി എൽ ആർ തുടങ്ങിയ വിവിധ വിഭാഗം ജീവനക്കാർക്കും 2018 ലെ ഓണം അഡ്വാൻസ് അനുവദിച്ചു ഉത്തരവാകുന്നു ..see downloads** Special 5 Kg Rice to the students who are members in NMP in connection with Onam - directions..see downloads**

Please send study materials to shreeshaedneer@gmail.com

Friday, 11 December 2015

സര്‍ക്കാര്‍ സര്‍വ്വീസില്‍ സ്‌പോര്‍ട്‌സ് ക്വാട്ടാ നിയമനം

മികച്ച കായിക താരങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം നല്‍കുന്ന പദ്ധതി പ്രകാരം 2010-2014 വര്‍ഷത്തിലേക്കുളള 249 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിന് അര്‍ഹരായ കായികതാരങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.  www.sportsquota.sportscouncil.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 31 വൈകുന്നേരം 5 മണി. ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷയുടെ പകര്‍പ്പ് പ്രിന്റ് എടുത്ത് ഗവണ്‍മെന്റ് സെക്രട്ടേറിയറ്റിലെ പൊതുഭരണ (സര്‍വീസസ്-ഡി) വകുപ്പില്‍ നല്‍ക്കേണ്ട അവസാന തീയതി 2016 ജനുവരി അഞ്ച് വൈകുന്നേരം 5 മണി. വിജ്ഞാപനത്തിന്റെ പകര്‍പ്പ് കേരള സര്‍ക്കാരിന്റെ വെബ്‌സൈറ്റുകളായwww.kerala.gov.in, www.prd.kerala.gov.in-ല്‍ ലഭിക്കും. കൂടാതെ അതത് ജില്ലാ ഇന്‍ഫര്‍മേഷന്‍ ആഫീസുകള്‍, സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, സെക്രട്ടേറിയറ്റിലെ ഐ & പി.ആര്‍.ഡി. വകുപ്പ് എന്നിവിടങ്ങളിലും വിജ്ഞാപനത്തിന്റെ പകര്‍പ്പ് പരിശോധനയ്ക്ക് ലഭിക്കും.

No comments: