2019 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി. പരീക്ഷയുടെ ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയം ചെയ്യുന്നതിന് എച്ച്.എസ്.എമാർക്ക് അപേക്ഷിക്കാം. പ്രഥമാദ്ധ്യാപകർക്ക് ഐഎക്‌സാംസിൽ എച്ച്.എം ലോഗിൻ വഴി അപേക്ഷകളുടെ വിവരങ്ങൾ ഓൺലൈനായി സമർപ്പിച്ച ശേഷം കൺഫേം ചെയ്ത് അപേക്ഷ സമർപ്പണം പൂർത്തിയാക്കേണ്ട അവസാന ദിവസം മാർച്ച് ഏഴുവരെ നീട്ടി. തങ്ങളുടെ സ്‌കൂളുകളിലെ എല്ലാ അദ്ധ്യാപകരും അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന വിവരം പ്രഥമാദ്ധ്യാപകൻ ഉറപ്പ് വരുത്തണം** **

Send study materials to shreeshaedneer@gmail.com

Saturday, 19 December 2015

വിദ്യാസമുന്നതി : തീയതി നീട്ടി

സാമ്പത്തികമായി പിന്നാക്കവസ്ഥയിലുള്ള കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാന മുന്നാക്ക ക്ഷേമവികസന കോര്‍പ്പറേഷന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള വിദ്യാസമുന്നതി സ്‌കോളര്‍ഷിപ്പുകള്‍ക്കും തൊഴില്‍ നൈപുണ്യ പരിശീലന പദ്ധതികള്‍ക്കും അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 2016 ജനുവരി അഞ്ച് വരെ നീട്ടി. ഹൈസ്‌കൂള്‍ തലംമുതല്‍ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്കു വരെ പഠിക്കുന്നവര്‍ക്ക് തുടര്‍വിദ്യാഭ്യാസത്തിനും തൊഴില്‍ പരിശീലനത്തിനുമുള്ള സഹായം ലഭിക്കും. സ്‌കോളര്‍ഷിപ്പുകള്‍ക്കുള്ള ഓണ്‍ലൈന്‍ അപേക്ഷ പ്രത്യേകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരംwww.kswcfc.org ല്‍ ലഭിക്കും. ഫോണ്‍: 0471-2311215.

No comments: