Wednesday, January 6, 2016

Textbook Supply Monitoring System -നിര്‍ദ്ദേശങ്ങള്‍

2016-17 അധ്യയന വര്‍ഷത്തേക്കാവശ്യമായ ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളിലേക്കുള്ള പാഠപുസ്തകങ്ങള്‍ക്കുള്ള ഇന്‍ഡന്റ് കേരളം/ഗള്‍ഫ്/ലക്ഷദ്വീപ്/മാഹി എന്നിവിടങ്ങളിലെ സ്‌കൂളുകളില്‍ നിന്നും നേരിട്ട് ഐ.ടി @ സ്‌കൂള്‍ വെബ്‌സൈറ്റില്‍ (www.school.gov.in) ഓണ്‍ലൈനായി ജനുവരി എട്ട് വരെ സമര്‍പ്പിക്കാം. ഇതുവരെ ഇന്‍ഡന്റിംഗ് പൂര്‍ത്തിയാക്കിയിട്ടുള്ള സ്‌കൂളുകള്‍ക്ക് ആവശ്യമെങ്കില്‍ ഏഴ്, എട്ട് തീയതികളില്‍ തിരുത്തലുകളും വരുത്താവുന്നതാണ്. സ്‌കൂളുകളില്‍ നിന്നും ഇന്‍ഡന്റിംഗ് നടത്തുന്നതിനുള്ള വിശദവിവരങ്ങളടങ്ങിയ സര്‍ക്കുലര്‍ www.education.kerala.gov.in വെബ്‌സൈറ്റില്‍ ലഭിക്കും. ഇന്‍ഡന്റിംഗ് ഇനിയും നടത്തിയിട്ടില്ലാത്ത പ്രഥമാധ്യാപകര്‍ ഉടന്‍ അത് ചെയ്യണം. സമയപരിധി ഇനി ദീര്‍ഘിപ്പിക്കില്ലെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
നിര്‍ദ്ദേശങ്ങള്‍
  • സമ്പൂര്‍ണയില്‍ ഉള്‍പ്പെട്ടിട്ടുള്ള സ്കൂളുകള്‍ user nameഉം passwordഉം നല്‍കി login ചെയ്യുക
  • Entry form എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന windowയില്‍ ക്ലാസ് സെലക്ട് ചെയ്ത് submit ചെയ്യുക.
  • ക്ലാസ് സെലക്ട് ചെയ്ത് ആവശ്യം വേണ്ട Title കളുടെ എണ്ണം (Volume 1, Volume 2 പ്രത്യേകം രേഖപ്പെടുത്തേണ്ടതാണ്) Enter ചെയ്ത് Submit ചെയ്യുക.
  • No. of Books Requiredല്‍ ഓരോ ടൈറ്റിലിനും ആവശ്യംവേണ്ട ബുക്കുകളുടെ എണ്ണം രേഖപ്പെടുത്തണം.
  • ഗവണ്മെന്റ് / എയ്ഡഡ് സ്കൂളുകള്‍ Society തെരഞ്ഞെടുത്തത് ശരിയാണോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്. 
  • Text book online indent website
  • Instructions for Unrecognized Schools   
  • Register unrecognised School
  • Form for Registration of Unrecognised Schools
  • No comments:

    Post a Comment