Sunday, August 28, 2016

CERTIFICATE MANAGER SOFTWARE BY PRAMOD MOORTHI UPDATED WITH CERTIFICATE PREVIEW)

സ്കൂള്‍മേളകളുടെ വിജയികള്‍ക്ക് നല്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ കംപ്യൂട്ടര്‍ വഴി പ്രിന്റ് എടുക്കാവുന്ന PrintCertഎന്ന ഒരു സോഫ്റ്റ്‌വെയര്‍ അയച്ചു തന്നിരിക്കുന്നത് TSNMHS Kundurkunnu പ്രമോദ് മൂര്‍ത്തി സര്‍ .ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ഈ സോഫ്റ്റ്‌വെയറില്‍  നമുക്കാവശ്യമായ രീതിയില്‍ സര്‍ഫിക്കറ്റുകള്‍ pagesetup, top and left margins, gap between lines എന്നിവ ക്രമീകരിച്ച് കസ്റ്റമൈസ് ചെയ്ത് പ്രിന്റെടുക്കാന്‍ സാധിക്കുമെന്ന് തോന്നുന്നു.

പ്രവര്‍ത്തന ക്രമം :
1.Certificate_Printer.tar.gz എന്ന ഫയല്‍ Desktop ലേക്ക് download ചെയ്ത് extrat here ചെയ്യുക
2.Certificate_Printer. എന്ന ഫോള്‍ഡര്‍ തുറന്ന് gq.sh എന്ന ഫയല്‍ rght clk ചെയ്ത് execute permission tick ചെയ്യുക.
3.തുടര്‍ന്ന് gq.sh എന്ന ഫയല്‍ dbl clk ചെയ്ത് Run in Terminal കൊടുത്ത് നിങ്ങളുടെ system password നല്കി install ചെയ്യുക
4.ഇപ്പോള്‍ Desktop ല്‍ PrintCert എന്ന ഫോള്‍ഡര്‍ ദൃശ്യമാകും.
5. ഈ ഫോള്‍ഡറിലേക്ക് , നിങ്ങളുടെ സ്കൂളിലെ വിദ്യാര്‍ത്ഥികളുടെ പേരുകള്‍ മാത്രമുള്ള ഒരു sampoorna യില്‍ നിന്നുള്ള export ചെയ്ത  "participants.csv" എന്ന ഫയല്‍ paste ചെയ്യുക-- പേരുകള്‍ മാത്രമുള്ള ഒരേ ഒരു കോളം മാത്രമുള്ള .csv ഫയലാകാന്‍ പ്രത്യേകം ശ്രദ്ധിക്കുക
6.Application - Universal Access - printcert_certficate_generator എന്ന ക്രമത്തില്‍ ഈ പ്രോഗ്രാം പ്രവര്‍ത്തിപ്പിക്കാം.

Customization of the Certificate :
1. opening window യിലെ Page SetUp എന്ന ബട്ടണില്‍ ക്ലിക്കുക
2.തുറന്നുവരുന്ന ജാലകത്തില്‍ Portrait, Landscape ഇവയില്‍ ആവശ്യമായത് തിരഞ്ഞെടുക്കുക
3. TopMargin, Left Margin , Gap between lines ഇവ slider കള്‍ ഉപയോഗിച്ച് ക്രമീകരിക്കുക. Confirm ചെയ്യുക
4.Print Certificate എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന ജാലകം ഉപയോഗിച്ച് പ്രിന്റ് ചെയ്ത് നോക്കുക.ഈ പ്രവര്‍ത്തനം trial and error ലൂടെ നിങ്ങളുടെ സര്‍ട്ടിക്കറ്റിന്റെ അതേ വലിപ്പത്തിലുള്ള പേപ്പര്‍ വച്ച് പരീക്ഷിച്ച് ശരിയാക്കുക..... preview option ഉള്‍പ്പെടുത്താന്‍ സാധിച്ചിട്ടില്ല...ക്ഷമിക്കുക

​Main Window

​Page SetUp window

Generate Certificate എന്ന ജാലകത്തിലെ Name,Event,Category,Place എന്നീ ബട്ടണുകളില്‍ ക്ലിക്കി വലതുവശത്തുള്ള drop list കളില്‍ നിന്ന് ആവശ്യമായ വിവരങ്ങള്‍ സെലക്റ്റ് ചെയ്യുക.
Class എന്ന ബട്ടണില്‍ ക്ലിക്കി വലടുവശത്തെ കള്ളിയില്‍ 10A or 10B .... എന്ന രീതിയില്‍ ടൈപ്പ് ചെയ്യുക.Desktop ലെ PrintCert എന്ന ഫോള്‍ഡറില്‍ participants.csv എന്ന ഫയല്‍ paste ചെയ്തിട്ടില്ലെങ്കില്‍ , കുുട്ടിയുടെ പേര് മാത്രം വലതുവശത്തെ കള്ളിയില്‍ ടൈപ്പ് ചെയ്യേണ്ടിവരും....... software ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പരീക്ഷിക്കുക........ ഇപയോഗപ്രദമെങ്കില്‍ പങ്കുവക്കുക........ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ന്യൂനതകളും അറിയിക്കുക.......
NB : ഇത് കലാമേളയോ കായികമേളയോ നടത്തുവാനുള്ള സോഫ്റ്റ്‌വെയറല്ല........ സര്‍ട്ടിക്കറ്റുകള്‍ മാത്രം പ്രിന്റു ചെയ്തെടുക്കുവാനുള്ളതാണ്......

No comments:

Post a Comment