Ratio promotion in the cadre of Junior Superintendents - Allowed -Orders issued..See downloads**വിദ്യാഭ്യാസ വകുപ്പിലെ മിനിസ്റ്റീരിയൽ വിഭാഗം ഗസറ്റഡ് ജീവനക്കാരുടെ വിരമിക്കൽ -സമ്പൂർണ അധികച്ചുമതല 01 .12 .2018 മുതൽ അനുവദിച്ചു ഉത്തരവ് പുറപ്പെടുവിക്കുന്നു ഉത്തരവ് downloads**സീനിയർ സുപ്രണ്ടിന്റെയും തത്തുല്യ തസ്തികയിലെയും സ്ഥലംമാറ്റ ക്രമീകരണവും സ്ഥാനക്കയറ്റവും നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു..ഉത്തരവ് downloads
SSLC EXAM MARCH 2019 - OBC Pre-Metric Scholarship
Please send study materials to shreeshaedneer@gmail.com

Sunday, 18 September 2016

STD 10 - SOCIAL 2 - CHAPTER 4 - STUDY NOTE, VIDEO LESSON AND PRESENTATION

പത്താം ക്ലാസ് സാമൂഹ്യ ശാസ്ത്രഭാഗം II ലെ നാലാ അധ്യായമായ  ഭൂതലവിശലനം ഭൂപടങ്ങളിലൂടെ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട ഒരു സ്റ്റഡി നോട്ട്  , പ്രസെന്റേഷന്‍, വീഡിയോ എന്നിവ ഷേണി ബ്ലോഗിലൂടെ പങ്ക് വെയ്ക്കുകയാണ് എസ് .ഐ .എച്ച് .എസ്  ഉമ്മത്തൂര്‍ സ്കൂളിലെ  സാമൂഹ്യശാസ്ത്ര അധ്യാപകൻ  ശ്രീ യു സി അബ്ദുള്‍ വാഹിദ് സര്‍. ശ്രീ വാഹിദ് സാറിന് ഷേണി സ്കൂള്‍ ബ്ലോേഗ് ടീമിന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.
ഭൗമോപരിതല സവിശേഷതകളുടെ ത്രിമാന ദൃശ്യം ദ്വിമാന ദൃശ്യമാക്കിയ ഭൂപടവും അതിന്റെ പ്രത്യേകതകളും, ഉള്ളടക്ക സവിശേഷതയുടെ അടിസ്ഥാനത്തിൽ വർഗ്ഗീകരിക്കാൻ ശേഷി നേടിയ പത്താം ക്ലാസ്സ് വിദ്യാർത്ഥികൾ ഈ ഭൂപടങ്ങളുടെ നിർമ്മാണത്തിന്റെ അടിസ്ഥാനമായ ധരാതലീയ ഭൂപടങ്ങളുടെ സവിശേഷതകൾ മനസ്സിലാക്കി ശാസ്ത്രീയമായ വിശകലനശേഷി ആർജ ജിക്കുക എന്ന ലക്ഷ്യത്തിനു വേണ്ടിയുള്ള ഭൂമശാസ്തഭാഗത്തെ അധ്യായമാണ് 'ഭൂതലവിശലനം ഭൂപടങ്ങളിലൂടെ'. ഭൗതികവും സാംസ്കാരികവുമായ സവിശേഷതകളിൽ ഭൂപ്രകൃതി, ഉയരം, നദികളും മറ്റു ജലാശയങ്ങളും, വാസസ്ഥലങ്ങൾ, പട്ടണങ്ങൾ ആരാധനാലയങ്ങൾ തുടങ്ങിയ സൂക്ഷമവിവരങ്ങളറിയാൻ ധരാതലീയ ഭൂപടങ്ങളെ ആശ്രയിക്കുമ്പോൾ നാം വസിക്കുന്ന ഓരോ ഇഞ്ചു ഭൂമിയും അളന്ന് തിട്ടപ്പെടുത്തിയ ആളുകളുടെ കഠിനപ്രയത്നം എത്ര വലുതാണെന്ന ചരിത്രം പറഞ്ഞ് കൊണ്ട് ആരംഭിക്കുന്നു.ഡെറാഡൂൺ (ഉത്തർഖാണ്ഡ് ) ആസ്ഥാനമായി പ്രവർത്തിക്കുന്ന സർവെ ഓഫ് ഇന്ത്യ പ്രസിദ്ധീകരിക്കുന്ന അന്താരാഷ്ട്ര പരമ്പരയെ സൂചിപ്പിച്ച് 105 ഷീറ്റിലെ ഇന്ത്യയും സമീപ രാജ്യങ്ങളും അടങ്ങിയ ഭൂപട പരമ്പരയിലെ 36 ഷീറ്റുള്ള ഇന്ത്യയുടെ മില്യൻ ഷീറ്റിന്റെ തോത് വലുതാക്കി ഡിഗ്രി ഷീറ്റും ഇഞ്ച്ഷീറ്റുമാക്കി (ഇപ്പോൾ മെട്രിക്കാണല്ലൊ) അതിലൊന്നെടുത്ത് വിശകലനത്തിനു വേണ്ട അടിത്തറയൊരുക്കുകയാണ്.

നിറങ്ങൾ, അടയാളങ്ങൾ, ചിഹ്നങ്ങൾ, നോർത്തിംഗ്സും ഈസ്റ്ററിംഗ്സും കൂടിയ ഗ്രിഡിൽ നിന്നും നാലക്ക ഗ്രിഡ്‌ റഫറൻസും  ആറക്ക ഗ്രിഡ് റഫറൻസും പറഞ്ഞ്, കോണ്ടുർ രേഖകളിൽ നിന്ന് സ്ഥലാകൃതി കണ്ടെത്തി നേർക്കാഴ്ച പരിശോധിച്ച് സൂക്ഷ്മതല അപഗ്രഥനശേഷി നേടിയോ എന്ന പരിശോധനടത്തി പ്രാഥമിക വിവരങ്ങളും ഭൗതിക-സാംസ്കാരിക സവിശേഷതകളും കണ്ടെത്തുന്നതോടെ അധ്യായം അവസാനിക്കുന്നു . പൂർണമായും പ്രക്രിയാ ബന്ധിതമായി മുന്നേറുന്ന ഈ അധ്യായത്തിന് വളരെയേറെ പ്രയോജനം ചെയ്യുന്നതാണ് പ്രസന്റേഷനും വീഡിയോയും നോട്ടുകളും ക്ലാസ്സ് പ്രവർത്താധിഷ്ഠിതമാക്കാനും ആർജിച്ച പഠനനേട്ടങ്ങൾ ഉറപ്പിക്കാനും ഇവ ഉപകരിക്കുന്നതാണ്...