കനത്ത മഴയെ തുടര്‍ന്ന് കേരളത്തിലെ 14 ജില്ലകളിലും നാളെ (16-08-2018)ജില്ലാ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു..**AD-HOC BONUS AND SPECIAL FESTIVAL ALLOWANCE 2017-18 TO STATE GOVERNMENT EMPLOYEES AND PENSIONERS ..see downloads**സംസ്ഥാന സർക്കാർ ജീവനക്കാർക്കും പാർട്ട് ടൈം കണ്ടിജന്റ്, എൻ എം ആർ /സി എൽ ആർ തുടങ്ങിയ വിവിധ വിഭാഗം ജീവനക്കാർക്കും 2018 ലെ ഓണം അഡ്വാൻസ് അനുവദിച്ചു ഉത്തരവാകുന്നു ..see downloads** Special 5 Kg Rice to the students who are members in NMP in connection with Onam - directions..see downloads**

Please send study materials to shreeshaedneer@gmail.com

Monday, 18 September 2017

ഷേണി സ്കൂളിന് , സ്നേഹപൂര്‍വ്വം - ദിലീഷ് പോത്തന്‍

 ഈ വർഷത്തെ ഒരു വിജയ ചലച്ചിത്രമാണല്ലോ തൊണ്ടിമുതലും ദൃക്‌സാക്ഷിയും. സംവിധായകൻ ദിലീഷ് പോത്തന്റെ മികച്ചൊരു സൃഷ്ടി കൂടിയാണ് ഈ ചിത്രം. ലളിതമായ കഥാതന്തുക്കൾ കോർത്തിണക്കിയ ഈ സിനിമ ചിത്രീകരിക്കാനായി സംവിധായകൻ കണ്ടെത്തിയ ഇടം കാസറഗോഡ് ജില്ലയിലെ ഉൾനാടൻ പ്രദേശമായ ഷേണിയെ ആയിരുന്നു. നമ്മുടെ ഷേണി ഹൈസ്കൂളും അതിന്റെ പരിസര പ്രദേശങ്ങളിലുമായാണ് ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിച്ചത്. മൂന്നുമാസത്തോളം ആ നാടിനെ ഉത്സവലഹരിയാക്കിയ ഷൂട്ടിങ്ങിനു സ്കൂൾ അധികൃതർ നല്ല സഹകരണം ആയിരുന്നു നൽകിയത്. ആ സൗഹൃദത്തിന്റെ ഓർമ നിലനിർത്തിക്കൊണ്ടു പടത്തിന്റെ നിർമാതാവും സംവിധായകനും  ചേർന്ന് സ്കൂളിനായി മൂന്ന് ഡസ്ക്‌ടോപ്പ് കംപ്യൂട്ടറുകളും ധാരാളം പുസ്തകങ്ങളും സംഭാവന നൽകുകയുണ്ടായി. രണ്ടുപേരോടുമുള്ള നന്ദി ഈ അവസരത്തിൽ രേഖപ്പെടുത്തുന്നു. ഒപ്പം ഇവരുടെ ഇനി വരും ചിത്രങ്ങളും വൻവിജയം ആവട്ടെ എന്നും ആശംസിക്കുന്നു.

1 comment: