Thursday, September 14, 2017

PROGRESS REPORT GENERATOR 2017 (WINDOWS BASED PROGRAMME)

ഓണം പരീക്ഷ കഴിഞ്ഞ് അധ്യാപകര്‍ പ്രോഗ്രസ്സ് റിപ്പോര്‍ട്ട് തയ്യാറാക്കുന്ന തിറക്കിലാണല്ലോ..അധ്യാപകരുടെ ജോലി ഭാരം കുറക്കാനായി  ജിജി വര്‍ഗ്ഗീസ് സര്‍ തയ്യാറാക്കിയ ഒരു എക്സല്‍ പ്രോഗ്രാം ഈ ബ്ലോഗില്‍ പോസ്റ്റ് ചെയ്തിരുന്നു.പ്രേക്ഷകര്‍ കണ്ട് കാണുമല്ലോ. കുട്ടികള്‍ക്ക് 40 മാര്‍ക്കിന്റെയും 80 മാര്‍ക്കിന്റെയും പേപ്പറുകളില്‍ ലഭിച്ച സ്കോര്‍ രേഖപ്പെടുത്തിയാല്‍  അതത് വിഷയങ്ങളില്‍ ലഭിച്ച ഗ്രേഡ് , ഗ്രേഡ് വിശകലനം എന്നിവ ലഭ്യമാക്കുന്നതിനുള്ള പ്രോഗ്രാമായിരുന്നു അത്.
അത് ശ്രദ്ധിക്കാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.....
എന്നാല്‍ പ്രോഗ്രസ്സ് റിപ്പോര്‍ട്ട് ജനറേറ്റ് ചെയ്യുന്ന ഒരു പ്രോഗ്രാം കൂടി  തയ്യാറാക്കണമെന്ന് അധ്യാപകര്‍ ആവശ്യപ്പെടുകയുണായി. അതനുസരിച്ചാണ് ജിജി സര്‍  ഈ പ്രോഗ്രസ്സ് റിപ്പോര്‍ട്ട് ജനറേറ്റര്‍ പ്രോഗ്രാം തയ്യാറാക്കിയിരിക്കുന്നത് .  പ്രോഗ്രാമിലൂടെ
1. Class wise Marklist ജനറേറ്റ് ചെയ്യാം.
2.Individual progress report പ്രിന്റ് ചെയ്യാം
3.Grade, remark എന്നിവ  ജനറേറ്റ് ചെയ്യാം.
A4 ഷീറ്റില്‍ പ്രിന്റ് എടുക്കണമെന്ന്  ഓര്‍ക്മികുമല്ലോ..
തിറക്കിനിടയിലും സമയം കണ്ടെത്തി ഈ പ്രോഗ്രാം തയ്യാറാക്കി അധ്യാപകരെ സഹായിക്കാന്‍ സന്മനസ്സ് കാണിച്ച  St.Thomas HSS, Eruvellipra സ്കൂളിലെ ശ്രീ ജിജി വര്‍ഗ്ഗീസ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 

PROGRESS CARD GENERATOR 2017 ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

1 comment: