2019 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി. പരീക്ഷയുടെ ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയം ചെയ്യുന്നതിന് എച്ച്.എസ്.എമാർക്ക് അപേക്ഷിക്കാം. പ്രഥമാദ്ധ്യാപകർക്ക് ഐഎക്‌സാംസിൽ എച്ച്.എം ലോഗിൻ വഴി അപേക്ഷകളുടെ വിവരങ്ങൾ ഓൺലൈനായി സമർപ്പിച്ച ശേഷം കൺഫേം ചെയ്ത് അപേക്ഷ സമർപ്പണം പൂർത്തിയാക്കേണ്ട അവസാന ദിവസം മാർച്ച് ഏഴുവരെ നീട്ടി. തങ്ങളുടെ സ്‌കൂളുകളിലെ എല്ലാ അദ്ധ്യാപകരും അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന വിവരം പ്രഥമാദ്ധ്യാപകൻ ഉറപ്പ് വരുത്തണം** **

Send study materials to shreeshaedneer@gmail.com

Wednesday, 11 October 2017

STANDARD 10 - SOCIAL - SPECIAL NEWS REPORT ON JALLIAN WALABHAG ISSUE BY STUDENTS OF GHSS PUTHOOR

 പത്താം ക്ലാസ്  സാമൂഹ്യശാസ്ത്രത്തിലെ സമരവും സ്വാതന്ത്ര്യവും എന്ന പാഠഭാഗത്തില്‍ വരുന്ന ജാലിയന്‍ വാലാഭാഗ് കൂട്ടക്കൊലയെ കുറിച്ച് ഗവഃ ഹയര്‍ സെക്കണ്ടറി സ്കൂള്‍ പുത്തൂറിലെ കുട്ടികള്‍ തയ്യാറാക്കിയ സ്പെഷന്‍ ന്യൂസ്‍ വളറെയേറെ ശ്രദ്ധനേടി കഴിഞ്ഞു.ന്യൂസ് അവറില്‍ ചാനലുകളില്‍ ന്യൂസ്‍ അവതരിപ്പിക്കുന്ന പോലെ ജലിയാന്‍ വാലാഭാഗ് കൂട്ടക്കൊലയുടെ  വീഡിയോകള്‍ തത്സമയ സംപ്രേഷണം എന്ന് തോനിപ്പിക്കുന്ന രീതിയില്‍ കോര്‍ത്തിണക്കിയ വീഡിയോകളും, റിപ്പോര്‍ട്ടുകളും കുട്ടികള്‍ക്ക് കൗതുകം ഉളവാക്കുന്നതിന് പുറമെ ജാലിയന്‍ വാലാഭാഗ് കൂട്ടക്കൊലയെ കുറിച്ച്  വ്യക്തമായ ധാരണ കൈവരിക്കാനും ഉപകരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. കുട്ടികളുടെ ഈ പ്രയത്നം പുതുമയുള്ളതും പ്രശംസനീയവും ആണ്.പുത്തൂര്‍ സ്കൂളിലെ കുട്ടികള്‍ക്കും അവര്‍ക്ക് പ്രോത്സാഹനം നല്കിയ  അധ്യാപകര്‍ക്കും ഷേണി സ്കൂള്‍ ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍ !

No comments: