2019 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി. പരീക്ഷയുടെ ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയം ചെയ്യുന്നതിന് എച്ച്.എസ്.എമാർക്ക് അപേക്ഷിക്കാം. പ്രഥമാദ്ധ്യാപകർക്ക് ഐഎക്‌സാംസിൽ എച്ച്.എം ലോഗിൻ വഴി അപേക്ഷകളുടെ വിവരങ്ങൾ ഓൺലൈനായി സമർപ്പിച്ച ശേഷം കൺഫേം ചെയ്ത് അപേക്ഷ സമർപ്പണം പൂർത്തിയാക്കേണ്ട അവസാന ദിവസം മാർച്ച് ഏഴുവരെ നീട്ടി. തങ്ങളുടെ സ്‌കൂളുകളിലെ എല്ലാ അദ്ധ്യാപകരും അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന വിവരം പ്രഥമാദ്ധ്യാപകൻ ഉറപ്പ് വരുത്തണം** **

Send study materials to shreeshaedneer@gmail.com

Saturday, 24 February 2018

INCOME TAX RELIEF CALCULATOR 3.0 BY GIGI VARUGHESE

2014 ലെ പേ റിവിഷന്‍ ആറിയര്‍  ഈ വര്‍ഷമാണല്ലോ ലഭിച്ചത്. ഇത് 2014-2015 സാമ്പത്തിക വര്‍ഷത്തിലും 2015-2016 സാമ്പത്തിക വര്‍ഷത്തിലും ലഭിക്കേണ്ടതായിരുന്നു. അതുകൊണ്ട് Income Tax നിയമം 89(1) പ്രകാരം റിലീഫ് ലഭിക്കുമോ എന്ന പരിശോധിക്കാനുള്ള ഒരു പ്രോഗ്രാമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
ഇതിനായി 2014-15, 2015-16 സാമ്പത്തിക വര്‍ഷത്തിലെ Income Tax Statement , 2017 - 18 ല്‍  pay revision arrear ഉള്‍പ്പെടുത്തി തയ്യാറാക്കിയ  Income Tax Statement, pay revision arrear ലഭിച്ച ബില്ലിന്റെ  Inner Bill (Spark ല്‍നിന്ന ലഭിച്ചത് )ഇവ കരുതിയിരിക്കണം ഇവ ഉണ്ടൊങ്കില്‍ മാത്രമേ ഈ പ്രോഗ്രാം ഉപയോഗിക്കുവാന്‍ സാധിക്കുകയുള്ള.
Taxable income എന്നാല്‍  Gross Income ല്‍ നിന്ന് അനുവദനീയമായ കിഴിവുകള്‍ കഴിച്ച ശേഷം 250000 കുറക്കാത്ത തുകയാണ്
1. ഈ പ്രോഗ്രാം ഉബുണ്ടു 14.04 ല്‍ പ്രവര്‍ത്തിക്കും
2.Arrear  കണ്ടുപിടിക്കാനുള്ള സൗകര്യം ഇതില്‍ ഉള്‍പ്പെടുത്തിട്ടുണ്ട്.
3.റിലീഫ് ലഭിക്കുയാണെങ്കില്‍ ഈ വര്‍ഷത്തെ സ്റ്റേറ്റ്മെന്റില്‍ 20ാം സീറിയല്‍ നമബറില്‍ Relief of arrear എന്ന കോളത്തില്‍ നിങ്ങളുടെ നികുതി ഇളവ് കുറഞ്ഞ് കിട്ടും
4..പ്രിന്റ് എടുക്കാനുള്ള അനുബന്ധ രേഖകള്‍  - 10E, Annexure 1 , Table ഇവയുടെ പ്രിന്റ് എടുക്കാവുന്നതാണ്
CLICK HERE TO DOWNLOAD INCOME TAX RELIEF CALCULATOR 3.0  BY GIGI VARUGHESE 

** പ്രോഗ്രാം ഷേണി ബ്ലോഗുമായി പങ്കുവെച്ച  എരുവെള്ളിപ്ര സ്കൂളിലെ  ശ്രീ  ജിജി വര്‍ഗ്ഗീസ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

No comments: