പ്ലസ്‌വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു. ഫലം അഡ്മിഷൻ വെബ്‌സൈറ്റായ www.hscap.kerala.gov.in ലെ SUPPLEMENTARY RESULTS എന്ന ലിങ്കിലൂടെ പരിശോധിക്കാം. അലോട്ട്‌മെന്റ് ലഭിക്കുന്നവർ ലിങ്കിലൂടെ ലഭിക്കുന്ന രണ്ടു പേജുള്ള സ്ലിപ്പുമായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ ജൂൺ 17ന് രാവിലെ 10 മുതൽ ജൂൺ 18ന് വൈകിട്ട് നാല്‌വരെയുള്ള സമയപരിധിക്കുള്ളിൽ സ്ഥിരപ്രവേശനം നേടണമെന്ന് ഹയർസെക്കൻഡറി ജോയിന്റ് ഡയറക്ടർ അറിയിച്ചു. ** **

Send study materials to shreeshaedneer@gmail.com

Wednesday, 23 January 2019

SSLC REVISION MATERIALS PRATHEEKSHA 2019 - BY DIET KOLLAM - ALL SUBJECTS

കൊല്ലം ഡയറ്റ് എസ്.എസ്.എല്‍ സി പരീക്ഷയില്‍ വിജയത്തില്‍ പ്രയാസമുള്ള കുട്ടികള്‍ക്ക് വിജയിക്കുവാനും മുന്നോട്ട് പോകുന്നവര്‍ക്ക് തടസ്സമില്ലാതെ മുന്നോട്ട് പോകുവാനും  ഉതകുന്ന   "പ്രതീക്ഷ" എന്ന പഠനവിഭവം ഡയറ്റ്  പ്രിന്‍സിപ്പാള്‍ ശ്രീ ബാബുകുട്ടന്‍ സാറിന്റെ അനുവാദത്തോടെ പോസ്റ്റ് ചെയ്യുകയാണ് . പഠനവിഭവം തയ്യാറാക്കിയ അധ്യാപകര്‍ക്കും ഈ ഉദ്യമത്തിന് നേതൃത്വം നല്കിയ ഡയറ്റ് ഫാക്കള്‍ട്ടി അംഗങ്ങള്‍ക്കും പഠനവിഭവങ്ങള്‍ ബ്ലോഗിലേയ്ക്ക്  അയച്ചു തന്ന  തേവലക്കര ബോയ്സ് ഹൈസ്കൂളിലെ അധ്യപകന്‍ ശ്രീ സ്വാതിക്ക് വിജയന്‍ സാറിനും  ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ഈ പഠനവിഭവങ്ങളുടെ കുറിച്ചുള്ള feed back ബ്ലോഗിലൂടെ അറിയിക്കുവാന്‍ ഡയറ്റ് പ്രിന്‍സിപ്പാള്‍ ശ്രീ ബാബുകുട്ടന്‍ സാര്‍ പ്രത്യേകം അറിയിച്ചിട്ടുണ്ട്..പ്രേക്ഷകര്‍  കമന്റിലൂടെ  അറിയിക്കുമല്ലോ..
പ്രതീക്ഷ - മലയാളം I
പ്രതീക്ഷ - മലയാളം II
പ്രതീക്ഷ - ഇംഗ്ലീഷ്
പ്രതീക്ഷ - ഹിന്ദി
പ്രതീക്ഷ - ഫിസിക്സ്
പ്രതീക്ഷ -രസതന്ത്രം
പ്രതീക്ഷ - ബയോളജി
പ്രതീക്ഷ - ഗണിതം
പ്രതീക്ഷ - സാമൂഹ്യശാസ്ത്രം

No comments: