Tuesday, July 12, 2016

PAY REVISION ARREAR SOFTWARE - FIX EASY 2.5


എല്ലാവരും പുതിയ Pay Revision Arear കണക്കു കൂട്ടിയോ ? ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഏവരും എന്നറിയാം. സ്വന്തംArear എത്രയാണ് എന്നറിയാൻ നമ്മൾ മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്ന ഒരു കാര്യം കൂടിയാണിതല്ലേ? സഹായത്തിനായി ഒരു software ഉണ്ടായിരുന്നെങ്കിൽ... എന്നു ആഗ്രഹിക്കാറില്ലേ നിങ്ങൾ? എങ്കിൽ ഇതാ നിങ്ങളുടെ ആ പ്രശ്നത്തിനും പരിഹാരമുണ്ടായിരിക്കുന്നു . Pay Revision Arear calculate ചെയ്യാനായി ഒരു കിടിലൻ software അയച്ചു തന്നിരിക്കുകയാണ് കുണ്ടൂർകുന്ന് School ലെ ശ്രീ ഗോവിന്ദ പ്രസാദ് സാര്‍ . ഇത്തരത്തിലുള്ള Software കൾ മുൻപും വന്നിട്ടുണ്ടായിരുന്നെങ്കിലും അവയുടെയെല്ലാം ചില ന്യൂനതകൾ കാരണം ഉപയോഗശൂന്യമായിത്തീരുകയായിരുന്നു. കഴിഞ്ഞ കുറച്ചു ആഴ്ചകളായി ഇത്തരത്തിലുള്ള ഒരു Software ന്റെ അന്വേഷണത്തിലായിരുന്നു ഷേണി പാലക്കാട് SITC Blogൽ  ഈ software അവതരിപ്പിച്ചതായി അറിയാനിടയാവുകയും ഇതിനു പിന്നിൽ പ്രവർത്തിച്ച ഗോവിന്ദ പ്രസാദുമായി ബന്ധപ്പെട്ടപ്പോൾ അദ്ദേഹം സസന്തോഷം Sheni Blog നു വേണ്ടി ഈ software കൈമാറുകയും ചെയ്തു. ഇതു കൂടാതെ ഒന്നു മുതൽ പത്താം തരം വരെയുള്ള ക്ലാസുകളിലെ കുട്ടികളുടെ, വിവിധ ആവശ്യങ്ങൾക്കായി നൽകുന്ന സർട്ടിഫിക്കറ്റുകൾ സമ്പൂർണ്ണ ഡാറ്റ ഉപയോഗിച്ച് എളുപ്പത്തിൽ നൽകുന്നതിനു വേണ്ടിയുള്ള Certificate Manager എന്ന മറ്റൊരു Software കൂടി ശ്രീ ഗോവിന്ദ പ്രസാദ് നമുക്കായി അയച്ചു തരികയുണ്ടായി . സ്ക്കൂളിലെ അഡ്മിഷൻ രജിസ്റ്റർ ഡിജിറ്റലൈസ് ചെയ്യുന്നതിന് പ്രയോജനപ്പെടുത്താവുന്ന ഈ Software ഉം ഏതു School നും ഒരു മുതൽകൂട്ടായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല .ശ്രീ ഗോവിന്ദ പ്രസാദ് അവർകൾക്ക് ഷേണി ഗ്ലോഗ് ടീമിന്റെ നിസ്സീമമായ നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു . ഈ Softwareകളെ  ചുവടെയുള്ള ലിങ്കുകളില്‍നിേന്ന് Download ചെയ്യാവുന്നതാണ്.
CLICK HERE TO DOWNLOAD EASY FIX  - PAY REVISION ARREAR SOFTWARE
CLICK HERE TO DOWNLOAD HELP FILE

(Direct Editing എന്ന ബട്ടണ്‍ ഉപയോഗിച്ച് എഡിറ്റിങ്ങ് നടത്തുന്ന അവസരത്തില്‍ Runtime Eror എന്ന മെസ്സേജ് വന്നാല്‍ ഇവിടെ നിന്നും ലഭിക്കുന്ന ഫയല്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതി) 
CLICK HERE TO DOWNLOAD CERTIFICATE MANAGER SOFTWARE 
CLICK HERE TO DOWNLOAD HELP FILE

No comments:

Post a Comment