സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതി (MEDISEP) - ജീവനക്കാരുടെ വിവരങ്ങൾ ലഭ്യമാക്കുന്നത് സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ 62/2018/Fin dtd 11/07/2018 ..see downloads**House Building Advance for State Government Employees-Availing bank financing with interest subvention-Orders..see downloads****

Please send study materials to shreeshaedneer@gmail.com

Tuesday, 4 October 2016

STD 10 - ENGLISH - A COMPLETE INTERACTIVE WEBSITE AND MOBILE APP FOR SELF LEARNING(UPDATED WITH 3rd UNIT - LANGUAGE FUNCTIONS)

 കൊല്ലം ജില്ലയിലെ ചവറ ജി.ബി . എച്ച് എസിലെ ശ്രീ അരുണ്‍ കുമാര്‍ സാര്‍ പത്താം തരത്തിലെ  വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഏറെ സഹായകരമായ ഒരു മൊബൈൽ ആപ്ലിക്കേഷൻ പരിചയപ്പെടുത്തിയിരുന്നല്ലോ... പ്രസ്തുത അപ്ലിക്കേഷന്‍ കൂടുതല്‍ വിഭവങ്ങൾ ഉള്‍പ്പെടുത്തി ഒരു വെബ്സൈറ്റായി  അപ്ഗ്രേഡ് ചെയ്തിരിക്കുകയാണ് .പത്താം തരം ഇംഗ്ലീഷ് പാഠ പുസ്തകത്തിന്റെ ഒരു സമ്പൂർണ്ണ ഡിജിറ്റൽ ഗൈഡാണ് പുതിയ വെബ്സൈറ്റ്.
ഇതില്‍ 10ാം ക്ലാസ് ഇംഗ്ലീഷ് പാഠപുസ്തകത്തിലെ ആദ്യത്തെ രണ്ട് യൂണിറ്റിലെ.......
- മുഴുവന്‍ പ്രവര്‍ത്തനങ്ങളും നൂതന രീതിയിൽ പരിചയപ്പെടുത്തുന്നു.
-ഗ്രാമര്‍ ഭാഗങ്ങൾ ആയാസ രഹിതമായി  മനസ്സിലാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍
- പാഠ ഭാഗങ്ങളുടെ ദൃശ്യാവിഷ്കാരങ്ങള്‍
-അധ്യയനനതിനാവശ്യമായ  പ്രസന്റേഷനുകള്‍
-പദ്യ ഭാഗങ്ങളുടെ ശ്രാവ്യാവിഷ്കാരം 

- പാഠ ഭാഗങ്ങൾക്കാവശ്യമായ അധിക വിവരങ്ങൾ
എന്നിവ ഉള്‍പ്പെടുത്തിട്ടുണ്ട്.  ശ്രീ അരുണ്‍ കുമാര്‍ സാറിന്റെ മാതൃക പിന്തുടര്‍ന്നാല്‍ പഠനം എത്ര രസകരമാക്കാം അല്ലേ... അരുണ്‍ കുമാര്‍ സാറിന്റെ ഈ സംരംഭം മറ്റ് വിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്കും മാതൃകയാകട്ടെ.
ശ്രീ അരുണ്‍ കുമാര്‍ സാറിന്  ഷേണി സ്കൂള്‍ ബ്ലോഗിന്റെ ഹൃദയംനിറഞ്ഞ നന്ദി അറിയിക്കുന്നു.
 വെബ് സൈറ്റിന് ചുവടെയുള്ള ലിങ്കുകളില്‍ ക്ലിക്ക് ചെയ്ത് പ്രവേശിച്ച ശേഷം സോഫ്ട് വെയര്‍ കംപ്യട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.(Windows OSല്‍ പ്രവര്‍ത്തിക്കും)
http://www.englishmaestro.in
www.englishmaestro.in 
മോബൈല്‍ ആപ്പ് ചുവടെയുള്ള ലിങ്കില്‍നിന്ന്  ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍  ചെയ്യാം.
EnglishMaestro – Android Apps on Google PlayDigital Lessons of Kerala State syllabus English Book.play.google.com

No comments: