2019 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി. പരീക്ഷയുടെ ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയം ചെയ്യുന്നതിന് എച്ച്.എസ്.എമാർക്ക് അപേക്ഷിക്കാം. പ്രഥമാദ്ധ്യാപകർക്ക് ഐഎക്‌സാംസിൽ എച്ച്.എം ലോഗിൻ വഴി അപേക്ഷകളുടെ വിവരങ്ങൾ ഓൺലൈനായി സമർപ്പിച്ച ശേഷം കൺഫേം ചെയ്ത് അപേക്ഷ സമർപ്പണം പൂർത്തിയാക്കേണ്ട അവസാന ദിവസം മാർച്ച് ഏഴുവരെ നീട്ടി. തങ്ങളുടെ സ്‌കൂളുകളിലെ എല്ലാ അദ്ധ്യാപകരും അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന വിവരം പ്രഥമാദ്ധ്യാപകൻ ഉറപ്പ് വരുത്തണം** **

Send study materials to shreeshaedneer@gmail.com

Tuesday, 11 October 2016

STANDARD 10 - MATHEMATICS - CHAPTER6 - COORDINATES - SELF PRACTICE SOFTWARE

പത്താം ക്ലാസിലെ ഗണിത പാഠപുസ്തകത്തിലെ 6ാം അധ്യായമായ സൂചക സംഖ്യകള്‍ എന്ന പാഠഭാഗത്തിലെ പഠന പ്രവര്‍ത്തനങ്ങള്‍ സ്വയം പരിശീലിക്കുന്നതിനുളള  ഒരു സോഫ്ട്‌വെയര്‍ തയ്യാറാക്കി ഷേണി സ്കൂള്‍ ബ്ലോഗിലൂടെ പരിചയപ്പെടുത്തുകയാണ് പാലക്കാട് ജില്ലയിലെ കുണ്ടൂര്‍കുന്ന് ടി.എസ്.എന്‍ .എം.എച്ച്. സ്കൂളിലെ ഗണിത ക്ലബ്ബ്. കുണ്ടൂര്‍കുന്ന് സ്കൂളിലെ ഗണിത ക്ലബ്ബിനും അതിന് നേതൃത്വം നല്‍കുന്ന ശ്രീ പ്രമോദ് മൂര്‍ത്തി സാറിനും ഷേണി ബ്ലോഗ് ടീമിന്റെ നന്ദി അറിയിക്കുന്നു.
സോഫ്ട്‌വെയര്‍ പ്രവര്‍ത്തിപ്പിക്കുന്ന രീതി
1.ചുവടെയുള്ള ലിങ്കില്‍നിന്ന്  സോഫ്ട്‌വെയര്‍  ഡസ്ക്ക്ടോപ്പിലേക്ക്  ഡൗണ്‍ലോഡ് ചെയ്ത ശേഷം അതിന്റെ മുകളില്‍ ഡബിള്‍ ക്ലിക്ക് ചെയ്ക്  ഇന്‍സ്റ്റാള്‍ ചെയ്യുക.അഥവാ റൈറ്റ് ക്ലിക്ക് ചെയ്ത് open with Gdebi package installer -install package  എന്ന ക്രമത്തിലും ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്.
2.Application -->Eduction--> soochaka samkhyagal_10 എന്ന ക്രമത്തില്‍ തുറന്ന് സോഫ്ട്‌വെയറിനെ പ്രവര്‍ത്തിപ്പിക്കാം.
3.ഈ സോഫ്ട്‌വെയര്‍ ഉബുണ്ടു 14.04 ല്‍ പ്രവര്‍ത്തിക്കും.
സോഫ്ട‌് ‌വെയര്‍ ഇവിടെ ക്ലിക്ക് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യുക.
അഭിപ്രായങ്ങള്‍ കമന്റിലൂടെ അറിയിക്കുമല്ലോ...

No comments: