2019 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി. പരീക്ഷയുടെ ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയം ചെയ്യുന്നതിന് എച്ച്.എസ്.എമാർക്ക് അപേക്ഷിക്കാം. പ്രഥമാദ്ധ്യാപകർക്ക് ഐഎക്‌സാംസിൽ എച്ച്.എം ലോഗിൻ വഴി അപേക്ഷകളുടെ വിവരങ്ങൾ ഓൺലൈനായി സമർപ്പിച്ച ശേഷം കൺഫേം ചെയ്ത് അപേക്ഷ സമർപ്പണം പൂർത്തിയാക്കേണ്ട അവസാന ദിവസം മാർച്ച് ഏഴുവരെ നീട്ടി. തങ്ങളുടെ സ്‌കൂളുകളിലെ എല്ലാ അദ്ധ്യാപകരും അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന വിവരം പ്രഥമാദ്ധ്യാപകൻ ഉറപ്പ് വരുത്തണം** **

Send study materials to shreeshaedneer@gmail.com

Wednesday, 9 November 2016

STANDARD 10 - SOCIAL II - CHAPTER 5 - PUBLIC EXPENDITURE AND PUBLIC REVENUE - PRESENTATION(ENGLISH MEDIUM)

 പത്താം ക്ലാസ് സാമൂഹ്യശാസ്ത്ര II പാഠപുസ്തകത്തിലെ അഞ്ചാ അധ്യായവുമായി ബന്ധപ്പെട്ട ഒരു പ്രസന്റേഷന്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ്  ഷേണി ബ്ലോഗിലെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ ശ്രീ മൈക്കിള്‍ ഏഞ്ചലോ സര്‍. മൈക്കിള്‍ ഏഞ്ചലോ സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
പൊതു  ധനകാര്യവുമായി ബന്ധപപ്പെട്ട പൊതുചെലവ്, പൊതു വരുമാനം,പൊതുകടം എന്നിവയെ കുറിച്ചുള്ളപ്രദാനപ്പെട്ട ആശയങ്ങളാണ് ഈ യൂണിറ്റില്‍ പ്രതിപാദിക്കുന്നത്.പൊതു വരുമാനം,പൊതു വരുമാനത്തിന്റെ സ്രോതസ്സുകള്‍ , പ്രത്യക്ഷ പരോക്ഷ നികുതികള്‍, നികുതിയേതര വരുമാനമാര്‍ഗ്ഗങള്‍, പൊതുകടം , ബജറ്റ് , ധനനയം എന്നീ മേഖലകളാണ് ഈ യൂണിറ്റിലൂടെ വിനിമയം ചെയ്യപ്പെടുന്നത് .അതുവഴി പൊതുവരുമാനം വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത കൂട്ടി മനസ്സിലാക്കുകയും, പൊതുവരുമാനം വര്‍ദ്ധിപ്പിക്കുന്ന പ്രവര്‍ത്തനത്തില്‍ പങ്കാളിയാവുകയും ചെയ്യും.കൂടാതെ  ബജറ്റ് രാജ്യത്തിന്റെ സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ പ്രതിഫലനവും വികസനത്തിന്റെ സൂചകവുമാണെന്ന് കുട്ടികള്‍ക്ക് തിരിച്ചറിയാന്‍ അവസരം ഒരുക്കുന്നുണ്ട്.ശക്തമായ ധനനയമാണ് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് സംരക്ഷിക്കുന്നതെന്ന ധാരണ കുട്ടികളില്‍ ഉണ്ടാക്കുവാന്‍ ഈ യൂണിറ്റ് സഹായകമാണ്.

STANDARD 10 - SOCIAL II - CHAPTER 5 - CLICK HERE TO DOWNLOAD PRESENTATION
STANDARD 10 - SOCIAL II - CHAPTER 5 - CLICK HERE TO DOWNLOAD  PDF

No comments: