ഗ്രൂപ്പ് പേഴ്സണല്‍ ആക്സിഡന്റ്റ്‌ ഇന്ഷുറന്സ് പദ്ധതി - 2019 വര്‍ഷത്തേക്കുള്ള പദ്ധതി പുതുക്കല്‍ - ഉത്തരവ് GO(P)No 175/2018/Fin dt.12/11/2018 ..See downloads**പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനപരിശോധിക്കുന്നതിനായി സമിതിയെ നിയമിച്ച് ഉത്താരവാകുന്നു GO(P)No 172/2018/Fin dt 07/11/2018...See downloads*
SSLC EXAM MARCH 2019 - OBC Pre-Metric Scholarship
Please send study materials to shreeshaedneer@gmail.com

Saturday, 13 May 2017

STANDARD 10 - SOCIAL SCIENCE II - UNIT 1 - SEASONS AND TIME PRESENTATION(ENG.MED) BY UC VAHID

 സ്കൂളുകള്‍  ഹൈടെക്ക് ആവുകയാണല്ലോ...ഐ.സി.ടീ സാധ്യതകള്‍ പരമാവധി ഉപയോഗിച്ച് പഠനം ആസ്വാദകരമാക്കിയാല്‍ മാത്രമേ പഠന നിലവാരം മെച്ചപ്പെടുത്താനും കൂടുതല്‍ കുട്ടികളെ പൊതു വിദ്യായലങ്ങള്‍ക്ക് ആകര്‍ഷിക്കുവാനുംസാധിക്കും.
ഋതുഭേദങ്ങളും സമയവും എന്ന ഒന്നാമത്തെ അധ്യായത്തെ ആസ്പദമാക്കി ഉമ്മത്തൂര്‍ എസ്.ഐ.എച്ച്.എസ് സ്കൂളിലെ അധ്യാപകനും എസ്.ആര്‍.ജി മെമ്പറും ആയ ശ്രീ അബ്ദുള്‍ വാഹിദ് സര്‍ തയ്യാറാക്കിയ ഒരു പ്രസെന്റേഷന്‍ ഇവിടെ അവതരിപ്പിക്കുകയാണ്.ഈ പ്രസെന്റെഷന്‍ ഷേണി ബ്ലോഗിലൂടെ പങ്ക്‌വെച്ചതിന് വാഹിദ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് നന്ദിയും കടപ്പാടും അറിയിക്കുന്നു.
 യുനിറ്റ് ഒന്ന് - ഋതുഭേദങ്ങളും സമയവും
ഒരു വൃത്തം വരച്ച് പ്രധാന അക്ഷാംശങ്ങൾ രേഖപ്പെടുത്തിക്കൊണ്ട് ആരംഭിക്കുന്ന ഭൂമി ശാസ്ത്ര അധ്യായത്തിന്റെ പ്രസന്റേഷൻ Mechanism of season എന്ന വീഡിയോ കണ്ട് ഭൂമിയുടെ രണ്ട് തരം ചലനങ്ങളിലേക്ക് കടക്കുകയാണ്. അദ്യം പരിക്രമണവും പിന്നീട് ഭ്രമണവും അതിന്റെ ഫലങ്ങളും. ദീർഘവൃത്തത്തിലുള്ള ഭ്രമണപഥത്തിലൂടെ അച്ചുതണ്ടിന്റെ ചരിവിലൂടെ സമാന്തരത നിലനിർത്തി അയനം ചെയ്യുമ്പോൾ അതുണ്ടാക്കുന്ന ഋതുക്കളും അത് മനുഷ്യരിൽ ചെലുത്തുന്ന സ്വാധീനവും ചർച്ച ചെയ്തും ചിത്രം വരച്ചും പ്രവർത്തനങ്ങളിലൂടെയും മുന്നേറി പടിഞ്ഞാറ് നിന്ന് കിഴക്കോട്ടുള്ള ഭൂഭ്രമണവും അത് ലോകത്ത് സൃഷ്ടിക്കുന്ന സമയ വ്യത്യാസവും ആ സമയ വ്യത്യാസം കണ്ടെത്തുന്നത് എങ്ങിനെയെന്നും പ്രക്രിയാ ബന്ധിതമായി വർക്ക് ഷീറ്റുകളിലൂടെ കണ്ടെത്തി ഒരു ക്ലാസ്സിന്റെ വൈവിധ്യങ്ങൾക്കിണങ്ങും വിധം അധ്യാപകർക്ക് ഉപയോഗിക്കാൻ സാധിക്കുക മാത്രമല്ല കുട്ടികൾക്കും ബഹു ഇ(ന്ധിയ അനുഭവത്തിലൂടെ പഠന നേട്ടങ്ങൾ കൈവരിക്കാനും അത് ആവശ്യമായ സന്ദർഭത്തിൽ പ്രയോഗിക്കുവാനും സാധിക്കും.
CLICK HERE TO DOWNLOAD PRESENTATION ON SEASONS AND TIME - UNIT 1 - SOCIAL SCIENCE II
 
**Mechanism of season എന്ന വീഡിയോ ഡൗണ്‍ലോഡ് ചെയ്ത് ക്ലാസില്‍ പ്രദര്‍ശിപ്പിച്ച് ക്ലാസ് റൂം പ്രവര്‍ത്തനംകൂടുതല്‍ മികവുറ്റതാക്കാം...വീഡിയോ ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.. 

No comments: