Sunday, July 2, 2017

STANDARD 10 - SOCIAL SCIENCE II - IN SEARCH OF THE SOURCE OF WIND -ICT BASED STUDY MATERIALS

പത്താം ക്ലാസ്സ് ജിയോഗ്രഫിയിലെ "കാറ്റിന്റെ  ഉറവിടം തേടി" എന്ന രണ്ടാം അധ്യായത്തെ ആസ്പദമാക്കി  SIHSS Ummathur ലെ ശ്രീ അബ്ദുള്‍ വാഹിദ് സര്‍ തയ്യാറാക്കിയ പഠന വിഭവങ്ങളാണ് ഈ പോസ്റ്റിലൂടെ ഷേണി സ്കൂള്‍ ബ്ലോഗ് അവതരിപ്പിക്കുന്നത്.ശ്രീ വാഹിദ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 
  In Search Of the Source of Wind
കാറ്റിന്റെ ഉറവിടം തേടി
ഇന്ത്യയുടെ ചരിത്രഗതിയെ മാറ്റിമറിച്ച വാസ്കൊ ഡ ഗാമ എന്ന നാവികൻ കാറ്റിന്റെ കൈകളിലേറി ഇന്ത്യയിലെത്തിയ വിവരണത്തിൽ കുട്ടികളുടെ ശ്രദ്ധ ആകർഷിച്ചാണ് ഈ യൂണിറ്റ് ആരംഭിക്കുന്നത്. അന്തരീക്ഷ വായുവിന്റെ ഭാരമാണ് അന്തരീക്ഷമർദ്ദമെന്നും, അന്തരീക്ഷമർദ്ദത്തിലുണ്ടാകുന്ന വ്യതിയാനങ്ങളാണ് കാറ്റുകൾക്ക് അടിസ്ഥാന കാരണമെന്നുമുള്ള മുന്നറിവ് പരിശോധിച്ച് അന്തരീക്ഷമർദ്ദവ്യതിയാനങ്ങൾക്കുള്ള കാരണങ്ങൾ ചിത്ര വിശകലനത്തിലൂടെ കണ്ടെത്തി വ്യത്യസ്ത പ്രദേശങ്ങളിലെ അന്തരീക്ഷ മർദ്ദം ബരോ മീറ്റർ ഉപയോഗിച്ച് കണ്ടെത്തി മാപ്പിൽ അടയാളപ്പെടുത്തി, ഒരേ മർദ്ദമുള്ള സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് സമമർദ്ദരേഖകൾ വരച്ച് ഭൂമിയിലെ മർദ്ദമേഖലകൾ കണ്ടെത്തി, വരച്ച്,അതുണ്ടാകാനുള്ള കാരണങ്ങൾ പരിശോധിച്ച് വിവരണം തയ്യാറാക്കുകയാണ്.
ഉച്ചമർദ്ദമേഖലയിൽ നിന്നും ന്യൂനമർദ്ദമേഖലയിലേക്കുള്ള വായുവിന്റെ തിരശ്ചീന ചലനമാണ് കാറ്റെന്ന് മനസ്സിലാക്കി, കാറ്റുകൾക്ക് പേര് നൽകി, കാറ്റിന്റെ വേഗതയേയും ദിശയേയും സ്വാധീനിക്കുന്ന ഘടകങ്ങൾ തിരിച്ചറിഞ്ഞ്, ടോറി സെല്ലി, കോറിയോലിസ്, ഫെറൽ എന്നിവരെ പരിചയപ്പെട്ട് വിവിധ തരം കാറ്റുകളെ പരിചയപ്പെടുകയാണ്. ആഗോള വാതങ്ങൾ, കാലികവാതങ്ങൾ, പ്രാദേശിക വാതങ്ങൾ എന്നിങ്ങനെയുള്ള കാറ്റുകളെ തിരിച്ചറിഞ്ഞ്, പട്ടികകൾ - ഫ്ലൊചാർട്ടുകൾ, കുറിപ്പുകൾ എന്നിവ തയ്യാറാക്കിയാണ് അനിമേഷന്റെ സഹായത്തോടെ തയ്യാറാക്കി ഈ പ്രസന്റേഷൻ അവസാനിക്കുന്നത്. നോട്ടുകൾ തയ്യാറാക്കാൻ pdf ഉം ഉപകാരപ്പെടും. അതുപോലെ 3 വീഡിയോയിലൂടെ ക്ലാസ്സ് പ്രക്രിയാ ബന്ധിതമായി കൊണ്ടുപോകാനും നേരിട്ട് അനുഭവങ്ങൾ നൽകാനും സാധിക്കും
നോട്ട് - ഇംഗ്ലീഷ്
winds unit 2.pdf
പ്രസന്റേഷൻ
In Search of winds unit 2.pps
കോറിയോലിസ് ബലം - വീഡിയൊ
coriolis effect.mp4
കാലികവാതം - മൺസൂൺ
monsoon.mp4
ആഗോള മർദ്ദമേഖലകളും - ആഗോള വാതങ്ങളും - വീഡിയോ
global pressure belt&  winds.mp4

No comments:

Post a Comment