2006-07 മുതൽ 28.01.2016 വരെ അധിക തസ്തികയിൽ നടത്തിയ നിയമനങ്ങൾ -ജി.ഓ.(പി)നും 10/10/ പൊവിവ തീയതി 12.01.2010 ഉത്തരവിന്റെ വെളിച്ചത്തിൽ സ്പഷ്‌ടീകരണം -സംബന്ധിച്ച്..See downloads** House Building Advance for State Government Employees - Availing bank financing with interest subvention ..see downloads for details**മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം നല്‍കുന്നത് - മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ..see downloads**
OBC Pre-Metric Scholarship
Please send study materials to shreeshaedneer@gmail.com

Friday, 29 September 2017

STANDARD 10 SOCIAL SCIENCE - CHAPTER 6 - STRUGGLE AND FREEDOM - PRESENTATION BY U.C VAHID

പത്താം ക്ലാസ് സാമൂഹ്യശാസ്ത്ര പാഠപുസ്തത്തിലെ ആറാം അധ്യായവുമായി ബന്ധപ്പെട്ട പ്രസന്റേഷന്‍ പി.ഡി എഫ് രൂപത്തില്‍ ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുയാണ് ഷേണി ബ്ലോഗിലെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ ഉമ്മത്തൂര്‍ എസ്.ഐ.എച്ച്.എസ്. എസ്സിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ അബ്ദുള്‍ വാഹിദ് സര്‍. ശേണി സ്കൂള്‍ ബ്ലോഗ് ടീമിന് അദ്ദേഹത്തോടുള്ള നന്ദിയും കടപ്പാടും ഇതൊടൊപ്പെ അറിയിക്കുന്നു.
                                   STRUGGLE AND FREEDOM
1869 ഒക്ടോബർ രണ്ടിന് ഗുജറാത്തിലെ പോർബന്തറിൽ ജനിച്ച മോഹൻദാസ് കരംചന്ദ് ഗാന്ധി സത്യാഗ്രഹം എന്ന  സമരമാർഗ്ഗം ദക്ഷിണാഫ്രിക്കയിൽ നിന്ന് പഠിച്ച് 1915ൽ ഇന്ത്യയിലെത്തുകയും 1917-ൽ ചമ്പാരനിൽ പ്രയോഗിക്കുകയും ചെയ്യുന്നതോടെ ആരംഭിക്കുന്ന  അധ്യായത്തിന്റെ തുടക്കം അദ്ദേഹത്തിന്റെ ആത്മകഥയിലെ നീലത്തിന്റെ കഥ എന്ന ഭാഗം വായിച്ചു കൊണ്ടാണ്. സസമര മുഖത്ത് അഹിം സയും നിസ്സഹകരണവും നിയമലംഘനവും പരിചയപ്പെടുത്തി ജനമനസ്സുകളിൽ നേതാവാകുകയും ദേശീയ സമരം ബഹുജന സമരമായി പരിണമിക്കുകയും ചെയ്യുന്നു. റൗലറ്റ് നിയമത്തിനെതിരെ നിസ്സഹകരണം ആരംഭിച്ചതോടെ ഇന്ത്യൻ സ്വാതന്ത്ര്യ ചിത്രത്തിൽ ഗാന്ധിയൻ യുഗത്തിന്റെ  തുടക്കമാരംഭിച്ചു. അത് നിസ്സഹകരണവും സിവിൽ നിയമലംഘനവും ക്വിറ്റ് ഇന്ത്യയും കടന്ന് സ്വാതന്ത്ര്യത്തിന്റെ പൊൻപുലരി കണ്ട് അവസാനിക്കുന്നു.
സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമാജ്യത്വത്തിതിനെതിരെ ഗാന്ധിയൻ സമരരീതിയിൽ നിന്നും ആശയങ്ങളിൽ നിന്നും വ്യത്യസ്ത കാഴ്ചപ്പാട് വെച്ചുപലർത്തിയ വ്യക്തികളേയും പ്രസ്ഥാനങ്ങളേയും അവരുടെ സംഭാവനകളേയും ഇതോടൊപ്പം കാർഷിക -വ്യവസായ  തൊഴിലാളികളുടെ സംഘടനകളും സമരങ്ങളും ദേശീയ പ്രസ്ഥാനത്തിന് എങ്ങിനെ ഊർജ്ജം പകർന്നെന്നും ഒപ്പം   പ്രതിപാദിക്കുന്നുണ്ട്. രണ്ടാം ലോകയുദ്ധമുണ്ടാക്കിയ ബ്രിട്ടന്റെ ക്ഷീണവും ഭരണമാറ്റവും മൗണ്ട് ബാറ്റൻ പദ്ധതിയും ഇന്ത്യൻ സ്വതന്ത്ര്യ നിയമവും സൂചിപ്പിച്ച് സമരത്തിൽ തുടങ്ങിയ ഈ യൂനിറ്റ് സ്വാതന്ത്ര്യത്തിലവസാനിക്കയാണ്.
*പ്രസന്റേഷന്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

**ഈ അധ്യാവുമായി ബന്ധപ്പെട്ട വീഡിയോകള്‍ ചുവടെയുള്ള ലിങ്കുകളില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം..
The Role of Gandhi in SA Politics
Jallianwala bagh massacre(movie Gandhi)
Gandhiji - Salt March
Gandhi's Quit India Movement  
1947  Indian Independence  - a rare color Video Clip 

No comments: