സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതി (MEDISEP) - ജീവനക്കാരുടെ വിവരങ്ങൾ ലഭ്യമാക്കുന്നത് സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ 62/2018/Fin dtd 11/07/2018 ..see downloads**House Building Advance for State Government Employees-Availing bank financing with interest subvention-Orders..see downloads****

Please send study materials to shreeshaedneer@gmail.com

Sunday, 8 October 2017

SSLC SOCIAL II - PUBLIC EXPENDITURE AND PUBLIC REVENUE - STUDY NOTE BY ABDUL VAHID U C

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം II-  അഞ്ചാം യൂനിറ്റിലെ   സ്റ്റഡി നോട്ട് തയ്യാറാക്കി  ഷേണി ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് ബ്ലോഗ് പ്രേക്ഷകര്‍ക്ക് സുപരിചിതനായ എസ്.ഐ.എച്.എസ്.സ്കൂളിലെ  സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ അബ്ദുള്‍ വാഹിദ് സാര്‍. ശ്രീ വാഹിദ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.  
യൂനിറ്റ് 5 :പൊതുചെലവും പൊതു വരുമാനവും
       ജി.എസ്.ടി യും പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലയും ഇന്ത്യയുടെ സാമ്പത്തിക വളർച്ചയുടെ സമകാലിക അവസ്ഥയും ആമുഖമായി പറഞ്ഞ് ചിത്ര നിരിക്ഷണത്തിലുടെ ഏതല്ലാം  രംഗങ്ങളിലാണ് പൊതു ചെലവ്  എന്ന് കണ്ടെത്തി ആരംഭിക്കുന്ന സാമ്പത്തിക ശാസ്ത്ര ഭാഗത്തെ യൂനിറ്റാണ് പൊതു ചെലവും പൊതു വരുമാനവും.  എന്താണ് പൊതു ചെലവ് എന്നും അതിനെ എങ്ങിനെ വികസന വികസനേതര ചെലവുകൾ എന്ന് വേർതിരിക്കാമെന്ന് കണ്ടെത്തി ഇന്ത്യയിലെ പൊതു ചെലവ് വർദ്ധിക്കുന്നതിന്റെ കാരണങ്ങൾ അന്വേഷിക്കുകയാണ്. ശേഷം ഈ ചെലവുകൾക്ക് എങ്ങനെയാണ് വരുമാനം കണ്ടെത്തുന്നത് എന്ന് പ്രതിപാദിക്കുന്ന ഭാഗമാണ്  പൊതുവരുമാനം.
       പൊതു വരുമാനം എന്താണെന്നും ഇതിന്റെ സ്റോതസ്സുകൾ എന്തൊക്കെയാണെന്നും വിവിധ നികുതി നികുതിയേതര മാർഗ്ഗങ്ങൾ കണ്ടെത്തുന്നു. ശേഷം പൊതു കടത്തിന്റെ ഗുണദോഷങ്ങൾ കണ്ടെത്തി പൊതുധാനകാര്യവും  വിവിധ ബജറ്റുകളും കടന്ന് വന്ന് നമ്മുടെ രാജ്യത്തിന്റെ ബജറ്റ് വിശകലനം ചെയ്ത് ബജറ്റിലൂടെ ധനനയം നടപ്പിലാക്കുന്നതും അതിന്റെ ലക്ഷ്യങ്ങളും കണ്ടെത്തി ബജറ്റ് രാജ്യത്തിന്റെ സാമ്പത്തിക പ്രവർത്തനങ്ങളുടെ പ്രതിഫലനവും വികസനത്തിന്റെ സൂചികയുമാണ് എന്ന് തിരിച്ചറിഞ്ഞ് ശക്തമായ ധനനയമാണ് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് സംരക്ഷിക്കുന്നതെന്ന ധാരണ സൃഷ്ടിച്ചാണ് ഈ യൂനിറ്റ് അവസാനിക്കുന്നത്.
CLICK HERE TO DOWNLOAD STUDY NOTES (PRESENTATION) ON PUBLIC EXPENDITURE AND PUBLIC REVENUE

No comments: