SSLC Valuation Posting Order iExaMSസൈററില്‍ ലഭ്യമാണ് Pre Examination--‍‍‍>Addl Chief Asst Examiner-->Valuation Posting Order എന്ന ക്രമത്തില്‍ ക്ലിക്ക ചെയ്യണം**Important ICT Training for the year 2018 -19- Guidelines - NEP/63676/2018/DPI dtd 21.03.2018..See downloads** Conducting IT exam for the candidates who could not attend IT Exam in 2018 and old scheme candidates reg..See downloads for details**Panchayath Schools - Seniority list of HM's reg. order dtd 21-03-2018..order in downloads**

Please send study materials to shreeshaedneer@gmail.com

Sunday, 26 November 2017

SSLC SOCIAL SCIENCE II - CHAPTER 7 - INDIA THE LAND OF DIVERSITIES - STUDY MATERIALS BY ABDUL VAHID U C

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം II ഏഴാം അധ്യായമായ വൈവിധ്യങ്ങളുടെ നാട് എന്ന പാഠവുമായി ബന്ധപ്പെട്ട പഠനവിഭവങ്ങള്‍ ഷോണി സ്കൂള്‍ ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് കോഴിക്കോട് ജില്ലയിലെ എസ്.ഐ.എച്ച്.എസ്.എസ്സിലെ സാമൂഹ്യശ്രാസ്ത്ര അധ്യാപകന്‍ ശ്രീ അബ്ദുള്‍ വാഹിദ് സര്‍. ശ്രീ അബ്ദുള്‍ വാഹിദ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ ന്നദിയും കടപ്പാടും അറിയിക്കുന്നു.

INDIA THE LAND OF DIVERSITIES
അസാധാരണ വൈവിധ്യമുള്ള നാടാണ് നമ്മുടെ നാട് . മഹാപർവ്വതങ്ങളും മഹാസമതലങ്ങും മരുഭൂമിയും പീഠഭൂമിയും ദ്വീപുകളും മഴക്കാടുകളൂം വിവിധമണ്ണിനങ്ങളും വൻ നദികളും ചേർന്ന ഇന്ത്യൻ ഭൂപ്രകൃതിയിൽ ഭൂമിയിലെ ഒട്ടുമിക്ക ഭൂവൈവിധ്യങ്ങളുമുണ്ട്. കാലാവസ്ഥയിലും പ്രാദേശികവും കാലികവുമായ വ്യതിയാനങ്ങൾ കാണാം. കാർഷിക രാജ്യമായ ഇന്ത്യയുടെ വളർച്ചയുടേയും വികസനത്തിന്റെയും അടിത്തറ തന്നെ വൈവിധ്യമാർന്ന ഭൂപ്രകൃതിയും കാലാവസ്ഥയും മണ്ണിനങ്ങളും നദികളുമൊക്കെതന്നെയാണ്.

     ഇന്ത്യയുടെ സ്ഥാനം, ഭൂപ്രകൃതി, നദികൾ, മണ്ണിനങ്ങൾ, കാലാവസ്ഥ - എന്നീ പ്രധാനാശയങ്ങളിൽ വ്യക്തമായ ധാരണ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് "വൈവിധ്യങ്ങളുടെ ഇന്ത്യ" എന്ന അധ്യായം തയ്യാറാക്കിയിരിക്കുന്നത്. ഉത്തരപർവ്വതമേഖലയുടെ സൗന്ദര്യം കണ്ട് രൂപീകരിക്കപ്പെട്ടത് കണ്ട്, ഉപവിഭാഗങ്ങൾ കണ്ടും വരച്ചും  അതിൽ നിന്ന് ഉൽഭവിക്കുന്ന നദികളിലൂടെ അവ രൂപീകരിച്ച മഹാസമതലങ്ങളിൽ ഇറങ്ങി  കണ്ടും ഔട്ട്ലൈൻ മാപ്പിൽ അടയാളപ്പെടുത്തി മരുഭൂമിയിലൂടെ ആരവല്ലി പർവ്വതം കടന്ന് ഉപദ്വീപീയ പീoഭൂമിയിലൂടെ യാത്രചെയ്ത് ഇതിന്റെ ഉപവിഭാഗങ്ങളും പർവ്വതങ്ങും നദികളും ഇന്ത്യയുടെ രൂപരേഖയിൽ വരച്ചും പട്ടിക പ്പെടുത്തിയും  ഗുജറാത്ത് തീരത്ത് തീരത്ത് നിന്ന് തീരസമതലത്തിലൂടെ അതിന്റെ വിവിധ ഭാഗങ്ങളിലൂടെ ബംഗാളിലെത്തുകയും പശ്ചിമ - പൂർവ്വ തീരങ്ങളെ താരതമ്യം ചെയ്യുകയും  അവിടെ നിന്ന് ദ്വീപീകളിലേക്കും ശേഷം കാലാവസ്ഥയെ സ്വാധീനിക്കുന്ന ഘടകങ്ങളും ഇന്ത്യയുടെ നാല് ഋതുക്കളും അതിന്റെ പ്രത്യേകതകളും തിരിച്ചറിഞ്ഞ് മഴയുടെ വിതരണത്തിലുള്ള വൈവിധ്യവും കണ്ട് ഈ യൂണിറ്റ് അവസാനിക്കുകയാണ്. എന്നാൽ ഈ വൈവിധ്യങ്ങൾക്കിടയിലും മൺസൂൺ കാലാവസ്ഥയും, സാംസ്കാരിക സങ്കലനവും, ഗതാഗത വാർത്താവിനിമയ സംവിധാനങ്ങളും ഇന്ത്യയുടെ ഏകത്വത്തെ നിലനിർത്തുന്നു എന്നും, ഇന്ത്യയുടെ വികസനത്തിനും ഐക്യത്തിനും ക്രിയാത്മക പങ്ക് വഹിക്കണമെന്നുമുള്ള  മനോഭാവം സൃഷ്ടിക്കുന്ന രീതിയിൽ  വീഡിയോയും പ്രസന്റേഷനും ഉപയോഗിച്ച് ഈ യൂനിറ്റ് വിനിമയം ചെയ്യാൻ സാധിക്കും.ഇന്ത്യയുടെ ഔട്ട്ലൈൻ മാപ്പിൽ അടയാളപ്പെടുത്തി എന്റെ അറ്റ്ലസ് എന്ന CE പ്രവർത്തനവും പൂർത്തിയാക്കാം.
UNIT 7 INDIA THE LAND OF DIVERSITIES(PDF) 
UNIT 7 INDIA THE LAND OF DIVERSITIES(PPS) 
  വൈവിധ്യങ്ങളുടെ ഇന്ത്യ.pdf  ഇന്തൃ - സ്ഥാനം അയൽക്കാർ
ഇന്ത്യ - ഭൂപ്രകൃതി
ഹിമാലയം - രൂപീകരണം
ഭൂപടങ്ങൾ അടയാളപ്പെടുത്താം - ഭാഗം 1
ഭാഗം 2
താഴെ വീഡിയോകളുടെ ലിങ്ക്
  ഇന്ത്യ ഭൗതിക ഭൂമി ശാസ്ത്രം
   ഇത്യ - നദികൾ
    ഉപദ്വീപിയ ഇന്ത്യ
    ഇന്ത്യ - തീരസമതലം 
    ഉത്തര മഹാസമതലം 
ഈ ലിങ്കിലുള്ള വീഡിയോകളുടെ സഹായത്തോടെ പാoഭാഗം കൃത്യമായി വിനിമയം ചെയ്യാനും കുട്ടികൾക്ക് മനസ്സിലാക്കാനും സാധിക്കും.
    മാത്രമല്ല ജില്ലാ - സംസ്ഥാന തലങ്ങളിലുള്ള മൽസരങ്ങളിൽ തയ്യാറെടുക്കുന്നവർക്കും ഏറെ ഉപകാരപ്പെടും. 
FOR MORE RESOURCES BY ABDUL VAHID CLICK HERE

No comments: