സർക്കാർ ജീവനക്കാരുടേയും പെന്ഷന്കാരുടേയും ആരോഗ്യ ഇൻഷുറൻസ് പദ്ധതി (MEDISEP) - ഗുണഭോക്താക്കളുടെ വിവരശേഖരണവുമായി ബന്ധപ്പെട്ട് തുടർ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്. circular 117/2018/Fin dt 12/12/2018 ..see downloads**KTET Result October 2018 Published see Pareekshabhavan Site**കെ-ടെറ്റ് പരീക്ഷ - അപേക്ഷകർക്കുള്ള യോഗ്യതകൾ പരിഷ്കരിച്ചു ഉത്തരവ് പുറപ്പെടുവിക്കുന്നു ..ഉത്തരവ് ഡൗണ്‍ലോഡ്സില്‍**
SSLC EXAM MARCH 2019 - OBC Pre-Metric Scholarship
Please send study materials to shreeshaedneer@gmail.com

Sunday, 6 August 2017

FIRST TERM EXAM SAMPLE QUESTION 2017 - BIOLOGY 4 SETS

ഇന്നലെ(05-08-2017) നടന്ന ക്ലസ്റ്റര്‍ പരിശീലന ക്ലാസില്‍  പരിചയപ്പെടുത്തുവാന്‍ വേണ്ടി  തയ്യാറാക്കിയ 4 സെറ്റ് ജിവശാസ്ത്ര മാതൃകാ  ചോദ്യപേപ്പറുകള്‍ ഷേണി സ്കൂള്‍ ബ്ലോഗിലേയ്ക്ക്  അയച്ചു തന്നിരിക്കുന്നത് കൊണ്ടോട്ടി ജി.എച്ച്.എസ്.എസ്സിലെ അധ്യാപകന്‍ ശ്രീ റഷീദ് ഓടക്കല്‍. ഈ ചോദ്യ പേപ്പറുകള്‍ പരിശീലത്തിനായി തയ്യാറാക്കിയവയാണ്. ഒരു ചോദ്യപേപ്പര്‍ എങ്ങനെയുണ്ടാകണം, ഈ ചോദ്യപേപ്പരുകളിലെ പോരായ്മകള്‍ എന്തെല്ലാം എന്ന ചര്‍ച്ചയ്ക്കായി മാത്രം തയ്യാറാക്കിയ ചോദ്യപേപ്പറുകളായത്കൊണ്ട് തെറ്റുകളുണ്ടാകാം.പക്ഷെ വളരെ നല്ല ചോദ്യങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. അധ്യാപകര്‍ അനുയോജ്യമായ ചോദ്യങ്ങള്‍ തിരഞ്ഞെടുത്ത് കുട്ടികള്‍ക്ക് നല്‍കുമല്ലോ...ശ്രീ റഷീദ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. CLICK HERE TO DOWNLOAD FIRST BIOLOGY QUESTION PAPER SET 1
CLICK HERE TO DOWNLOAD FIRST BIOLOGY MODEL QUESTION PAPER SET 2
CLICK HERE TO DOWNLOAD FIRST BIOLOGY MODEL QUESTION PAPER SET 3
CLICK HERE TO DOWNLOAD FIRST BIOLOGY MODEL QUESTION PAPER SET 4

3 comments:

Manesh said...

ഈ ചോദ്യ മാതൃകകൾ ക്ലസ്റ്ററിൽ ഒരു ചോദ്യപേപ്പറിന് ഉണ്ടായിരിക്കേണ്ട ഗുണങ്ങൾ ചർച്ച ചെയ്യുന്നതിന് വേണ്ടിയുള്ള ഒരു Entry പ്രവർത്തനം മാത്രമാണ്. കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെ വിമർശിക്കുന്നതിന് വേണ്ടി തയ്യാറാക്കിയവയാണ്. ഈ ചോദ്യപേപ്പർ ആ രീതിയിൽ വേണം ഉൾകൊള്ളാൻ

RASHEED ODAKKAL KONDOTTY said...

These question papers are created only for discussion and are not created by the SCERT. Please consider the opinion of Manesh, the core SRG Member. Thank you, Rasheed Odakkal

RATHEESH GHSS KALLOOR,WAYANAD said...

ചോദ്യങ്ങളുടെ പരിമിതികള്‍, പോരായ്മകള്‍ ,മികവുകള്‍ എന്നിവ ചര്‍ച്ചചെയ്യുന്നതിന് വേണ്ടി എന്‍ട്രി ആക്ടിവിറ്റി എന്ന നിലയിലാണ് ഈ ചോദ്യങ്ങള്‍ അവതരിപ്പച്ചത്. ചോദ്യപേപ്പര്‍ നിര്‍മ്മാണത്തിന്റെ മാര്‍ഗ്ഗരേഖ അനുസരിച്ചുള്ളവയല്ല ചോദ്യങ്ങള്‍. ചര്‍ച്ചക്ക് നല്‍കിയ ചോദ്യപേപ്പറിന്റെ പരിമിതികള്‍ തിരിച്ചറിഞ്ഞ് മര്‍ഗ്ഗരേഖയനുസരിച്ച് ചോദ്യപേപ്പര്‍ നിര്‍മ്മിക്കുന്നതിന് അധ്യാപകരെ പ്രപ്തരാക്കുന്നതിനുള്ള ഒരു സാമഗ്രിമാത്രമാണ് മേല്‍ ചോദ്യങ്ങള്‍. ഇവ വരുന്ന പരീക്ഷകളുടെ മാത്യകാ ചോദ്യപേപ്പറല്ല.